Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

താങ്ങാവുന്ന നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് 25000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും


ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്താന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ടെന്ന് ചുവപ്പുകോട്ടയില്‍ നിന്ന് നടത്തിയ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

PM India
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് മദ്ധ്യവര്‍ഗ്ഗത്തിന് ഒരു പുതിയ കരുത്ത് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതിമാസം 3000 രൂപയുടെ ബില്‍ ഉണ്ടാകുമായിരുന്നു.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി 100 രൂപ വിലയുള്ള മരുന്നുകള്‍ നാം 10 രൂപ മുതല്‍ 15 രൂപ വരെയ്ക്കാണ് നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വൈദഗ്ധ്യമുള്ളവര്‍ക്കായി അടുത്ത മാസം 13,000 മുതല്‍ 15,000 കോടി വരെ വകയിരുത്തികൊണ്ട് വിശ്വകര്‍മ്മ പദ്ധതി ഗവണ്‍മെന്റ് ആരംഭിക്കും. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (സബ്‌സിഡിയുള്ള മരുന്ന് കടകള്‍) 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ND