Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

2022 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) 2022 ബാച്ച് ഓഫീസർ ട്രെയിനികൾ ഇന്നു രാവിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ഗവണ്മെന്റ് സർവീസിൽ ചേർന്നശേഷം ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് അവരോട് ആരായുകയും ചെയ്തു. ഗ്രാമസന്ദർശനം, ഭാരതദർശനം, സായുധസേനാബന്ധം എന്നിവ ഉൾപ്പെടെ, പരിശീലനവേളയിൽ ലഭിച്ച പാഠങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കിട്ടു. ജൽ ജീവൻ ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി ഗവണ്മെന്റിന്റെ നിരവധി ക്ഷേമപദ്ധതികളുടെ പരിവർത്തനപരമായ പ്രത്യാഘാതങ്ങളെക്കുക്കുറിച്ചും തങ്ങൾ അതു നേരിട്ടു കണ്ടറിഞ്ഞതായും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.

ക്ഷേമപദ്ധതികളുടെ പൂർണത കൈവരിക്കുന്നതിൽ ഗവണ്മെന്റ് ഊന്നൽ നൽകുന്നതിനെക്കുറിച്ചും വിവേചനമേതുമില്ലാതെ ആവശ്യമുള്ള ഓരോ വ്യക്തിയിലേക്കും എത്തിച്ചേരാൻ കഴിഞ്ഞതെങ്ങനെയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള പരിപാടിയുടെ നടത്തിപ്പിനെയും വിജയത്തെയുംകുറിച്ചു പഠിക്കാൻ പ്രധാനമന്ത്രി ഓഫീസർ ട്രെയിനികളോട് ആഹ്വാനം ചെയ്തു. ഗ്ലോബൽ സൗത്ത് മേഖലയിലെ രാജ്യങ്ങൾക്ക് അവരുടെ വികസനപാതയിൽ പിന്തുണയേകുന്നതിന് ഈ ധാരണ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ചചെയ്തു. ജി 20 യോഗങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവം ഓഫീസർ ട്രെയിനികളോട് അദ്ദേഹം ആരാഞ്ഞു. പാരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു പരാമർശിക്കവേ, ലൈഫ് ദൗത്യത്തെ(പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി)ക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജീവിതശൈലി മാറ്റത്തിലൂടെ ഏവർക്കും ഫലപ്രദമായി നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

–ND–