Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകമാന്യ തിലകിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു


ലോകമാന്യ തിലകിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങളെ  എന്നും പ്രചോദിപ്പിക്കുമെന്നും പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
സമ്പൂർണ സ്വാതന്ത്ര്യമെന്ന ആവശ്യവുമായി വൈദേശിക ഭരണത്തിന്റെ അടിത്തറ ഇളക്കിയ രാജ്യത്തിന്റെ അനശ്വര പോരാളി ലോകമാന്യ തിലകിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങൾ. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങളെഎന്നും പ്രചോദനമാകും.”

*******

ND