Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് ദേശീയ അസംബ്ലി പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഫ്രഞ്ച്  ദേശീയ  അസംബ്ലി പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ പ്രസിഡന്റും അസംബ്ലിയിലെ  മുതിർന്ന നേതൃത്വവുമായ മിസ്. യാൽ ബ്രൗൺ-പിവെറ്റുമൊത്തു്  2023 ജൂലൈ 14-ന് പാരീസിലെ  അവരുടെ ഔദ്യോഗിക വസതിയായ ഹോട്ടൽ ഡി ലസ്സെയിൽ  ഉച്ചഭക്ഷണം കഴിച്ചു.

ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ പങ്കിട്ട മൂല്യങ്ങൾ ഇരു നേതാക്കളും എടുത്തുപറഞ്ഞു. ഇരു പാർലമെന്റുകളും തമ്മിലുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ  അവർ ചർച്ച ചെയ്തു.

ഇന്ത്യയുടെ വിപുലമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഫ്രഞ്ച് പക്ഷം അഭിനന്ദനം അറിയിച്ചു . വ്യാപാരം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, സാങ്കേതികവിദ്യ, സംസ്കാരം എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ വിവിധ സ്തംഭങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടു.  മേഖലാ -ആഗോള തലങ്ങളിലെ വിവിധ  വിഷയങ്ങളെക്കുറിച്ചുള്ള   കാഴ്ചപ്പാടുകളും അവർ  കൈമാറി.

 

ND