പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ച് ആൽഫബെറ്റ് ഇങ്ക്, ഗൂഗിൾ എന്നിവയുടെ സിഇഒ ശ്രീ.സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി..
ഫിൻടെക്; സൈബർ സുരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും; ഇന്ത്യയിലെ മൊബൈൽ ഉപകരണ നിർമ്മാണവും തുടങ്ങി നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സഹകരണത്തിന്റെ കൂടുതൽ വഴികൾ പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ.പിച്ചൈയെ ക്ഷണിച്ചു;
ഗവേഷണ-വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളും ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും പ്രധാനമന്ത്രിയും പിച്ചൈയും ചർച്ച ചെയ്തു.
ND
PM @narendramodi interacted with CEO of Alphabet Inc. and @Google @sundarpichai. They discussed measures like artificial intelligence, fintech and promoting research and development. pic.twitter.com/ae42p8EIrR
— PMO India (@PMOIndia) June 23, 2023