വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സയൻസ് സെന്ററിൽ “ഇന്ത്യയും യുഎസ്എയും: സ്കില്ലിംഗ് ഫോർ ഫ്യൂച്ചർ” എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ്എ പ്രഥമ വനിത ഡോ. ജിൽ ബൈഡനും പങ്കെടുത്തു.
സമൂഹത്തിലുടനീളമുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം തൊഴിലാളികളുടെ പുനർവികസനത്തിൽ പരിപാടി ഊന്നൽ നൽകി .
വിദ്യാഭ്യാസം, വൈദഗ്ധ്യം, നൂതനത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നിരവധി നടപടികൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇപ്പോൾ നടന്നുവരുന്ന ഉഭയകക്ഷി അക്കാദമിക വിനിമയങ്ങളെയും ഇന്ത്യയും യുഎസും തമ്മിലുള്ള അക്കാദമിക, ഗവേഷണ ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു. വിദ്യാഭ്യാസ ഗവേഷണ മേഖലകളിൽ ഇന്ത്യ-യുഎസ്എ സഹകരണം ഊർജസ്വലമാക്കുന്നതിനുള്ള താഴെ പറയുന്ന 5 ഇന നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അവതരിപ്പിച്ചു.
ഗവണ്മെന്റ് , വ്യവസായം, അക്കാദമിക് രംഗം എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന സംയോജിത സമീപനം
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കൽ
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിൽ ഹാക്കത്തോൺ സംഘടിപ്പിക്കൽ
തൊഴിലധിഷ്ഠിത നൈപുണ്യ യോഗ്യതകളുടെ പരസ്പര അംഗീകാരം
വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കൽ.
നോർത്തേൺ വെർജീനിയ കമ്മ്യൂണിറ്റി കോളേജ് പ്രസിഡന്റ്, അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്‌സിറ്റീസ് പ്രസിഡന്റ്, മൈക്രോൺ ടെക്‌നോളജി പ്രസിഡന്റും സിഇഒയും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
-ND-
LIVE. PM @narendramodi's remarks during his visit to the National Science Foundation. https://t.co/K3njU8sOlA
— PMO India (@PMOIndia) June 21, 2023
Honoured that @FLOTUS @DrBiden joined us in a special event relating to skill development. Skilling is a top priority for India and we are dedicated to creating a proficient workforce that can boost enterprise and value creation. pic.twitter.com/eXibkMme9c
— Narendra Modi (@narendramodi) June 21, 2023