Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കയിലെ  ബുദ്ധമത പണ്ഡിതനും അക്കാദമിക്ക്  വിദഗ്ധനുമായ പ്രൊഫ. റോബർട്ട് തുർമനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

അമേരിക്കയിലെ  ബുദ്ധമത പണ്ഡിതനും അക്കാദമിക്ക്  വിദഗ്ധനുമായ പ്രൊഫ. റോബർട്ട് തുർമനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് അമേരിക്കൻ ബുദ്ധ പണ്ഡിതനും ഗ്രന്ഥകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ പ്രൊഫ. റോബർട്ട് തുർമനെ കണ്ടു.

ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് ബുദ്ധമത മൂല്യങ്ങൾക്ക് വഴികാട്ടിയായി എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പ്രധാനമന്ത്രിയും പ്രൊഫ തുർമനും പരസ്പരം കൈമാറി. ഇന്ത്യയുടെ ബുദ്ധമത ബന്ധത്തെക്കുറിച്ചും ബുദ്ധമത പൈതൃക സംരക്ഷണത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.

–ND–