Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഥമ ജൻജാതിയ ഖേൽ മഹോത്സവത്തിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രഥമ ജനജാതിയ ഖേൽ മഹോത്സവം സംഘടിപ്പിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഗെയിമുകൾ ഒരു വലിയ തുടക്കമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരുന്നതിൽ ഗോത്രവർഗ കളിക്കാരുടെ പങ്ക് അംഗീകരിക്കുകയും ചെയ്തു.

അമൃത് മഹോത്സവിന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി : 
“നമ്മുടെ കായിക ലോകത്ത് ഒരു മികച്ച തുടക്കം! ആഗോള മത്സരങ്ങളിൽ  ഇന്ത്യയ്ക്ക്  ബഹുമതികൾ നേടിത്തന്നതിൽ ഗോത്രവർഗ കളിക്കാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങൾ ഈ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രതിഭകളെ രാജ്യത്തിന് നൽകും.”

 

 

***

–ND–