Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഥമ ദേശീയ പരിശീലന കോൺക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 11 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ പ്രഗതി മൈതാനിയിൽ ആദ്യത്തെ ദേശീയ പരിശീലന കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സിവിൽ സർവീസിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഭരണ പ്രക്രിയയും നയ നിർവഹണവും മെച്ചപ്പെടുത്തലിന്റെ  വക്താവാണ് പ്രധാനമന്ത്രി. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, ശരിയായ മനോഭാവം, വൈദഗ്ധ്യം, അറിവ് എന്നിവ ഉപയോഗിച്ച് ഭാവിയിലെയ്‌ക്കുള്ള  ഒരു സിവിൽ സർവീസിന് രൂപം കൊടുക്കുന്നതിനായി  നാഷണൽ പ്രോഗ്രാം ഫോർ സിവിൽ സർവീസസ് കപ്പാസിറ്റി ബിൽഡിംഗ് (NPCSCB) – ‘മിഷൻ കർമ്മയോഗി’ ആരംഭിച്ചു. ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ കോൺക്ലേവ്.

സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള സിവിൽ സർവീസുകാർക്കുള്ള പരിശീലന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ദേശീയ പരിശീലന കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
കേന്ദ്ര  ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മേഖലാ , പ്രാദേശിക  ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുൾപ്പെടെ പരിശീലന സ്ഥാപനങ്ങളിൽ നിന്നുള്ള 1500-ലധികം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. കേന്ദ്ര ഗവണ്മെന്റ് വകുപ്പുകൾ, സംസ്ഥാന ഗവൺമെന്റുകൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുക്കും.

ഈ വൈവിധ്യമാർന്ന ഒത്തുചേരൽ ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ലഭ്യമായ അവസരങ്ങളും തിരിച്ചറിയുകയും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനക്ഷമമായ പരിഹാരങ്ങളും സമഗ്രമായ തന്ത്രങ്ങളും സൃഷ്ടിക്കുകയും ചെയ്യും. കോൺക്ലേവിൽ എട്ട് പാനൽ ചർച്ചകൾ ഉണ്ടായിരിക്കും, ഓരോന്നും ഫാക്കൽറ്റി വികസനം, പരിശീലന വിലയിരുത്തൽ , ഉള്ളടക്കത്തിന്റെ ഡിജിറ്റൽവൽക്കരണം   തുടങ്ങിയ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

 

-ND-