Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജൽ ജീവൻ മിഷനെ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൽ ജീവൻ മിഷനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും പൊതുജനാരോഗ്യത്തിൽ ശുദ്ധജല ലഭ്യതയുടെ പങ്ക് അടിവരയിടുകയും ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം സാർവ്വദേശീയ  ടാപ്പ് വാട്ടർ കവറേജിലൂടെ വയറിളക്ക രോഗ മരണങ്ങളിൽ നിന്ന് 4 ലക്ഷം ജീവൻ രക്ഷിക്കാനാകുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ജൽ ജീവൻ മിഷൻ വിഭാവനം ചെയ്തിരിക്കുന്നത് ഓരോ ഇന്ത്യക്കാരനും ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ്, ഇത് പൊതുജനാരോഗ്യത്തിന്റെ നിർണായക അടിത്തറയാണ്. ഈ ദൗത്യത്തെ ശക്തിപ്പെടുത്തുന്നതും ഞങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനം വർദ്ധിപ്പിക്കുന്നതും ഞങ്ങൾ തുടരും.”

 

 

***

ND