Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് രാജ്യത്തെ സേവിക്കാനുള്ള ഊർജം നൽകുന്നത്: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരുടെ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി അറിയിച്ചു. ത്രിരാഷ്ട്ര പര്യടനത്തിൽ നിന്ന് പ്രധാനമന്ത്രി തിരിച്ചെത്തിയതിലുള്ള ജനങ്ങളുടെ ആവേശത്തെക്കുറിച്ച് വാർത്താ അവതാരക റൂബിക ലിയാഖത്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എന്നിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നതും ഓരോ നിമിഷവും രാജ്യത്തെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും .”

******

-ND-