Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫോർടെസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെയും ഫോർട്ടെസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസിന്റെയും എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ ഡോ. ആൻഡ്രൂ ഫോറസ്റ്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഫോർടെസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെയും ഫോർട്ടെസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസിന്റെയും എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ ഡോ. ആൻഡ്രൂ ഫോറസ്റ്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് ഫോർട്ടെസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെയും ഫോർടെസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസിന്റെയും എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ പ്രമുഖ ഓസ്‌ട്രേലിയൻ വ്യവസായി ഡോ. ആൻഡ്രൂ ഫോറസ്റ്റുമായി കൂടിക്കാഴ്ച നടത്തി.

ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഫോർടെസ്ക്യൂ ഗ്രൂപ്പിന്റെ പദ്ധതികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയുടെ അതിമോഹമായ പുനരുപയോഗ ഊർജ പദ്ധതികൾക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഗ്രീൻ ഹൈഡ്രജൻ മിഷൻ പോലുള്ള ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പരിവർത്തന പരിഷ്കാരങ്ങളും സംരംഭങ്ങളും എടുത്തുപറഞ്ഞു.

ഫോർടെസ്ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസ് പദ്ധതികളെക്കുറിച്ചും ഇന്ത്യയിലെ പദ്ധതികളെക്കുറിച്ചും ഡോ. ഫോറസ്റ്റ് പ്രധാനമന്ത്രിയെ വിശദീകരിച്ചു.

-ND-