Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   2023 മെയ് 22-ന്  ന്യൂസിലൻഡ് പ്രധാനമന്ത്രി ശ്രീ. ക്രിസ് ഹിപ്കിൻസുമായി കൂടിക്കാഴ്ച നടത്തി. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (ഫിപിക് ) മൂന്നാമത് ഉച്ചകോടിയ്ക്കിടെ   പോർട്ട് മോർസ്ബിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച  . ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ ആശയവിനിമയമായിരുന്നു ഇത്.

ഇരു നേതാക്കളും തമ്മിൽ  ഉഭയകക്ഷി സഹകരണ സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, സംസ്‌കാരം, കായികം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ സമ്മതിക്കുകയും ചെയ്തു.

-ND-