Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിക്കിം   രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ  ആശംസ


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിക്കിമിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു. സിക്കിമിന്റെ തുടർച്ചയായ വികസനത്തിനായി ശ്രീ മോദി പ്രാർത്ഥിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“സിക്കിമിലെ എന്റെ സഹോദരീ  സഹോദരന്മാർക്ക് സംസ്ഥാന രൂപീകരണ  ദിനാശംസകൾ. ആശ്ചര്യകരമായ  പ്രകൃതി സൗന്ദര്യവും കഠിനാധ്വാനികളായ ജനങ്ങളും  കൊണ്ട് അനുഗ്രഹീതമായ ഒരു  സംസ്ഥാനമാണിത്. വിവിധ മേഖലകളിൽ, വിശിഷ്യ ജൈവകൃഷിയിൽ സംസ്ഥാനം   വലിയ പുരോഗതി കൈവരിച്ചു. സിക്കിമിന്റെ നിരന്തര  വികസനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.”

****

ND