Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭിവണ്ടിയിലെ ദുരന്തത്തിൽ പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു 


മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഉണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഉണ്ടായ ദുരന്തത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവരോടൊപ്പമാണ്  എന്റെ  പ്രാർത്ഥനകൾ . മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ  ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000  രൂപയും  നൽകും.

 

 

 

***

ND