Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്ത് റേഡിയോ കണക്റ്റിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി , 91 എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ (ഏപ്രിൽ 28ന്)  രാവിലെ 10:30ന്   100 വാട്ടിന്റെ 91 എഫ്എം ട്രാൻസ്മിറ്ററുകൾ   വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും.  രാജ്യത്തെ റേഡിയോ കണക്റ്റിവിറ്റിക്ക് ഇത്  കൂടുതൽ ഉത്തേജനം നൽകും.

രാജ്യത്ത് എഫ്എം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്. 18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 84 ജില്ലകളിലായിട്ടാണ്  ഈ  91 പുതിയ 100 W എഫ് എം ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചിട്ടുള്ളത് . വികസനം കാംക്ഷിക്കുന്ന  ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും   റേഡിയോ പ്രക്ഷേപണം ലഭ്യമാക്കുന്നതിലാണ്  ഈ വിപുലീകരണത്തിൽ  പ്രത്യേക ഊന്നൽ നൽകിയിട്ടുള്ളത് ,  ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, നാഗാലാൻഡ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര,  തുടങ്ങിയ സംസ്ഥാനങ്ങളും , ലഡാക്ക് ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ  കേന്ദ്രഭരണ പ്രദേശങ്ങളും ഇതിൽ  ഉൾപ്പെടുന്നു. . ആകാശവാണി എഫ്എം സേവനത്തിന്റെ ഈ വിപുലീകരണത്തോടെ, ഇത് വരെ  റേഡിയോ പ്രക്ഷേപണം ലഭ്യമല്ലാതിരുന്ന  രണ്ട് കോടി പേർക്ക് കൂടി   ലഭ്യമാക്കും. ഇത് ഏകദേശം 35,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കവറേജ് വിപുലീകരിക്കും.

ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിൽ റേഡിയോ വഹിക്കുന്ന പ്രധാന പങ്കിൽ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. സാധ്യമായ ഏറ്റവും അധികം  പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള  ഈ മാധ്യമത്തിന്റെ അതുല്യമായ ശക്തി പ്രയോജനപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി മൻ കി ബാത്ത് പ്രോഗ്രാം ആരംഭിച്ചത് . അത് ഇപ്പോൾ അതിന്റെ നാഴികക്കല്ലായ 100-ാം എപ്പിസോഡിനോട് അടുക്കുകയാണ്.

-ND-