Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം തമിഴ്‌നാട്ടിലെ ചെന്നൈയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം തമിഴ്‌നാട്ടിലെ ചെന്നൈയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബികെട്ടിടം  (ഘട്ടം-1) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. അദ്ദേഹം പുതിയ മന്ദിരത്തിലെ സൗകര്യങ്ങൾ  നോക്കിക്കണ്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഈ മഹാനഗരത്തിലെയും തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളെയും വളരെയധികം സഹായിക്കും. ടെർമിനൽ കെട്ടിടത്തിന്  തമിഴ്‌നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെ തനിമയുണ്ട് .

1260 കോടി രൂപ ചെലവിൽ വികസിപ്പിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം , വിമാനത്താവളത്തിലെ  യാത്രക്കാരുടെ ശേഷി പ്രതിവർഷം 23 ദശലക്ഷത്തിൽ  നിന്ന് 30 ലക്ഷമായി   വർദ്ധിപ്പിക്കും. പുതിയ ടെർമിനളിലെ  പ്രാദേശിക തമിഴ് സംസ്കാരത്തിന്റെ  പരമ്പരാഗത സവിശേഷതകളായ കോലം, സാരി, ക്ഷേത്രങ്ങൾ, പ്രകൃതിയുടെ ചുറ്റുപാടുകളെ ഉയർത്തിക്കാട്ടുന്ന മറ്റ് ഘടകങ്ങൾ എന്നിവയുടെ  പ്രതിഫലനം   ഉൾക്കൊള്ളുന്നു.

പ്രധാനമന്ത്രിക്കൊപ്പം തമിഴ്നാട് ഗവർണർ ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ . എൽ മുരുകൻ എന്നിവരും  ചടങ്ങിൽ സംബന്ധിച്ചു.

-ND-