Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിബിനഗർ  എയിംസിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് തെലങ്കാനയ്ക്ക് ഗുണം ചെയ്യും: പ്രധാനമന്ത്രി


ബിബിനഗർ എയിംസിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് തെലങ്കാനയ്ക്ക് ഗുണം ചെയ്യുമെന്നും ആരോഗ്യകരമായ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ നിരന്തരമായ ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

2023 ഏപ്രിൽ 8 ന് എയിംസ് ബീബിനഗറിൽ പുതിയ അത്യാധുനിക സൗകര്യങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വീറ്റിൽ അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

“ബിബിനഗറിർ  എയിംസിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് തെലങ്കാനയ്ക്ക് ഗുണം ചെയ്യും, ആരോഗ്യകരമായ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങൾക്ക് ആക്കം കൂട്ടും.”

 

 

 

***

ND