Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയെ പ്രധാനമന്ത്രി അനുസ്മരിച്ചു


ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മാവിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ബൊഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ടതാണെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും വിസ്‌മയജനകമായ ബോഡോ ജനതയുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കാനും കേന്ദ്ര  ഗവൺമെന്റും അസം ഗവണ്മെന്റും  നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പപറഞ്ഞു

“ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനായി സമർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും വിസ്‌മയജനകമായ ബോഡോ ജനതയുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കാനും കേന്ദ്ര  ഗവൺമെന്റും അസം ഗവണ്മെന്റും  നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട് .”

ND **