Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

താഴേത്തട്ടിൽ മാറ്റം വരുത്തുന്നവരെ മൻ കി ബാത്ത് ആഘോഷിക്കുന്നു: പ്രധാനമന്ത്രി


ന്യൂസ് 18 റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ  ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്ത കോഫി ടേബിൾ ബുക്ക് “വോയ്‌സ് ഓഫ് ഇന്ത്യ-മോദി ആൻഡ് ഹിസ് ട്രാൻസ്ഫോർമേറ്റീവ് മൻ കി ബാത്ത്” പുറത്തിറക്കിയതിന് സിഎൻഎൻ ന്യൂസ് 18 നെറ്റ്‌വർക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പരിപാടിയിൽ പരാമർശിച്ച ആളുകളെയും അവർ സൃഷ്ടിച്ച സ്വാധീനത്തെയും പുസ്തകം അംഗീകരിക്കുന്നു.

ഉപരാഷ്ട്രപതിയുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

“മൻ കി ബാത്തിന്റെ  ഏറ്റവും മനോഹരമായ ഭാഗം താഴേത്തട്ടിൽ മാറ്റം വരുത്തുന്നവരെ ആഘോഷിക്കുന്ന രീതിയാണ്. ഈ പരിപാടി  നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കുമ്പോൾ, പരാമർശിച്ച ആളുകളെയും അവർ സൃഷ്ടിച്ച സ്വാധീനത്തെയും അംഗീകരിക്കാനുള്ള സിഎൻഎൻ ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.”

 

****

ND