Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഏപ്രില്‍ ഒന്നിന് ഭോപ്പാല്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 1-ന് ഭോപ്പാല്‍ സന്ദര്‍ശിക്കും. ഭോപ്പാലിലെ കുശാഭാവു  താക്കറെ ഹാളില്‍ നടക്കുന്ന സംയുക്ത കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ്-202 ( സൈനിക മേധാവിമാരുടെ സംയുക്ത സമ്മേളത്തിൽ  രാവിലെ  10 മണിയോടെ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:15 ന് ഭോപ്പാലിനും ന്യൂഡല്‍ഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

സംയുക്ത കമാന്‍ഡര്‍മാരുടെ സമ്മേളനം-2023

സുസജ്ജം  , ഉജ്ജീവനം, സന്ദർഭോചിതം എന്ന വിഷയങ്ങളിലാണ് 2023 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെ സൈനിക കമാന്‍ഡര്‍മാരുടെ ത്രിദിന സമ്മേളനം നടക്കുന്നത്.  സായുധ സേനയിലെ കൂട്ടായ്മയും , തീയേറ്ററൈസേഷനും ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സ്വയംപര്യാപ്തത  കൈവരിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പും പ്രതിരോധ ആവാസവ്യവസ്ഥയിലെ പുരോഗതിയും അവലോകനം  ചെയ്യും.
മൂന്ന് സായുധ സേനകളിലെ കമാന്‍ഡര്‍മാരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും.  കര, നാവിക, വ്യോമസേനകളിലെ സൈനികര്‍, നാവികര്‍, വൈമാനികര്‍ എന്നിവരുമായി സമഗ്രവും അനൗപചാരികവുമായ ആശയവിനിമയവും നടക്കും.

വന്ദേ ഭാരത് എക്‌സ്പ്രസ്

രാജ്യത്തെ യാത്രികരുടെ യാത്രാനുഭവം വന്ദേ ഭാരത് എക്‌സ്പ്രസ് പുനര്‍നിര്‍വചിച്ചു. ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്‌റ്റേഷനും ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ സർവീസ് നടത്തുന്ന  ഈ പുതിയ ട്രെയിന്‍ രാജ്യത്തെ പതിനൊന്നാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് ട്രെയിനിനിൽ  അത്യാധുനിക യാത്രാ സൗകര്യങ്ങൾ  സജ്ജീകരിച്ചിട്ടുണ്ട് . ഇത് റെയില്‍ ഉപഭോക്താക്കള്‍ക്ക് വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയും, ടൂറിസം വര്‍ദ്ധിപ്പിക്കുകയും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

-ND-