Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് എന്നിവയുടെ മികച്ച ഉദാഹരണമായിരിക്കും: പ്രധാനമന്ത്രി


തമിഴ്‌നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, എംപി, യുപി എന്നിവിടങ്ങളിൽ പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു. അഞ്ചു് എഫ്  (ഫാം മുതൽ ഫൈബർ വരെ,  ഫാക്ടറിമുതൽ  ഫാഷനും  ഫോറിനും  വരെ) കാഴ്ചപ്പാടിന്റെ  അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന   പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ,  ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും കോടികളുടെ നിക്ഷേപം ആകർഷിക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

““പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ 5 എഫ്  (ഫാം മുതൽ ഫൈബർ വരെ,  ഫാക്ടറിമുതൽ  ഫാഷനും  ഫോറിനും  വരെ) എന്ന കാഴ്ചപ്പാടിന് അനുസൃതമായി ടെക്‌സ്‌റ്റൈൽ മേഖലയെ ഉത്തേജിപ്പിക്കും. തമിഴ്‌നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, എംപി, യുപി എന്നിവിടങ്ങളിൽ പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്.

“പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യും, കോടികളുടെ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ‘മേക്ക് ഇൻ ഇന്ത്യ’, ‘മേക്ക് ഫോർ ദ വേൾഡ്’ എന്നിവയുടെ മികച്ച ഉദാഹരണമായിരിക്കും ഇത്.

 

 

***

ND