Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്‌കാർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മികച്ച ഒറിജിനൽ ഗാനത്തിനുള്ള ആർആർആർ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്‌കാർ പുരസ്‌കാരം നേടിയതിന് ഇന്ത്യൻ സംഗീതസംവിധായകൻ, എം എം കീരവാണി, ഗാനരചയിതാവ്, ചന്ദ്രബോസ് എന്നിവരെയും മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് അസാധാരണമാണെന്നും ‘നാട്ടു നാടിന്റെ’ ജനപ്രീതി ആഗോളമാണെന്നും ശ്രീ മോദി പറഞ്ഞു.

അക്കാദമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“അനിതരസാധാരണം !

‘നാട്ടു നാട്ടു’ യുടെ ജനപ്രീതി ആഗോളമാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഈ അഭിമാനകരമായ ബഹുമതിക്ക് സംഗീത സംവിധായകൻ കീരവാണിക്കും ഗാനരചയിതാവ് ബോസിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.”

*****

-ND-