2023ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്‌ഡൗണിനോടനുബന്ധിച്ചു് മൂന്ന് ദിവസത്തെ യോഗ മഹോത്സവ് 2023 ൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. യോഗ മഹോത്സവ് നാളെയും മറ്റന്നാളും ( മാർച്ച് 13-14 തീയതികളിൽ) തൽക്കത്തോറ സ്റ്റേഡിയത്തിലും , മാർച്ച് 15ന് ന്യൂഡൽഹിയിൽ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലും നടക്കും.
ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“യോഗാ ദിനത്തിന് നൂറ് ദിവസങ്ങൾ ബാക്കിനിൽക്കെ, അത് ആവേശത്തോടെ ആഘോഷിക്കാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, നിങ്ങൾ യോഗയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടില്ലെങ്കിൽ, എത്രയും വേഗം അത് ചെയ്യുക.
With a hundred days to go for Yoga Day, urging you all to mark it with enthusiasm. And, if you haven’t made Yoga a part of your lives already, do so at the earliest. https://t.co/8duu7BlUzi
— Narendra Modi (@narendramodi) March 13, 2023
-ND-