Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര രാഷ്ട്രീയ, നിയമകാര്യ കമ്മീഷന്‍ സെക്രട്ടറി ശ്രീ. മെങ് ജിയാന്‍സു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര രാഷ്ട്രീയ, നിയമകാര്യ കമ്മീഷന്‍ സെക്രട്ടറി ശ്രീ. മെങ് ജിയാന്‍സു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര രാഷ്ട്രീയ, നിയമകാര്യ കമ്മീഷന്‍ സെക്രട്ടറി ശ്രീ. മെങ് ജിയാന്‍സു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യയിലും ചൈനയിലും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ രണ്ടു വര്‍ഷമായി പരസ്പരം സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അത്തരം സന്ദര്‍ശനങ്ങള്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുമെന്നു ചൂണ്ടിക്കാട്ടി.

2015 മേയില്‍ ചൈനയിലേക്കു താന്‍ നടത്തിയ ഉഭയകക്ഷി സന്ദര്‍ശനവും ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി 2016 സെപ്റ്റംബറില്‍ ഹാങ്‌സോ സന്ദര്‍ശിച്ചതും ശ്രീ. മെങ് ജിയാന്‍സുവിനെ പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.

ഉഭയകക്ഷി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പരസ്പരതാല്‍പര്യമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതു തീവ്രവാദമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രവാദമില്ലാതാക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിച്ചുവരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.