കർണാടകത്തിലെ ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയിൽ വിമാനത്താവളമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാർലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവർത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും.
കർണാടകത്തിൽ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വർദ്ധിപ്പിക്കും.”
The airport in Shivamogga will boost commerce, connectivity and enhance tourism. https://t.co/6yT84zpBaC
— Narendra Modi (@narendramodi) February 24, 2023
*****
-ND-
The airport in Shivamogga will boost commerce, connectivity and enhance tourism. https://t.co/6yT84zpBaC
— Narendra Modi (@narendramodi) February 24, 2023