Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ബാരിസു കന്നഡ ഡിം ദിമാവ’ സാംസ്‌കാരികോത്സവം പ്രധാനമന്ത്രി  ശനിയാഴ്ച്ച  ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 25 ന് വൈകുന്നേരം 5 മണിക്ക് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ‘ബാരിസു കന്നഡ ഡിം ദിമാവ’ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധനയും  ചെയ്യും.

പ്രധാനമന്ത്രിയുടെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി, കർണാടകയുടെ സംസ്കാരവും പാരമ്പര്യവും ചരിത്രവും ആഘോഷിക്കുന്നതിനായിട്ടാണ്  ‘ബാരിസു കന്നഡ ഡിം ദിമാവ’ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത് . ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉത്സവം നൂറുകണക്കിന് കലാകാരന്മാർക്ക് നൃത്തം, സംഗീതം, നാടകം, കവിത തുടങ്ങിയവയിലൂടെ കർണാടക സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കാൻ അവസരമൊരുക്കും.

–ND–