Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിർമാണത്തിലിരിക്കുന്ന വിമാനത്താവളത്തിന് മധ്യപ്രദേശിലെ രേവയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു


വരാനിരിക്കുന്ന വിമാനത്താവളത്തിനായി മധ്യപ്രദേശിലെ രേവ ജില്ലയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിമാനത്താവളം നിർമിക്കുന്നതോടെ രേവയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം സുഗമമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

രേവയിൽ നിന്നുള്ള പാർലമെന്റ് അംഗം ജനാർദൻ മിശ്രയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“അഭിനന്ദനങ്ങൾ. ഈ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ രേവയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം സുഗമമാകുകയും അവർ അതിവേഗ വികസനവുമായി ബന്ധപ്പെടുകയും ചെയ്യും.

******

-ND-