അഖില ജമ്മു-കശ്മീര്‍ പഞ്ചായത്ത് സമിതിയുടെ മുപ്പതംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം നമ്പര്‍ വസതിയില്‍ സന്ദര്‍ശിച്ചു.
ജമ്മു-കശ്മീരിലെ പഞ്ചായത്ത് നേതാക്കളുടെ ഉപരിതല സമിതിയാണ് അഖില ജമ്മു-കശ്മീര്‍ പഞ്ചായത്ത് സമിതി. 4000 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയില്‍ 4000 സര്‍പഞ്ചുമാരും 29,000 പഞ്ചുമാരും ആണുള്ളത്. അഖില ജമ്മു-കശ്മീര്‍ പഞ്ചായത്ത് സമിതി ചെയര്മാന് ശ്രീ. ഷാഫിഖ് മിര്‍ ആണു പ്രതിനിധിസംഘത്തെ നയിച്ചത്.
സംസ്ഥാനത്തെ വികസനപ്രശ്നങ്ങള്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ച സംഘാംഗങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങൡലേതിനു സമാനമായി ജമ്മു-കശ്മീരില്‍ പഞ്ചായത്തുകളെ ശാക്തീകരിക്കാത്തതിനാല്‍ കേന്ദ്രസഹായം ഫലപ്രദമായി ഗ്രാമങ്ങളില്‍ എത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി. അവര്‍ ഒരു ഹരജി പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ഭരണഘടനയില്‍ വരുത്തിയ 73ഉം 74ഉം ഭേദഗതികള്‍ ജമ്മു-കശ്മീരിനു കൂടി ബാധകമാക്കണമെന്ന് പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ പഞ്ചായത്തുകളിലേക്കും നഗരസഭകൡലേക്കുമുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെച്ചു. 2011ല്‍ നടത്തിയ വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ ജനങ്ങള്‍ ആവേശപൂര്‍വം എത്തിയ കാര്യം കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിക്കപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ ജമ്മു-കശ്മീരില്‍ ബാധകമാക്കുന്നതു ഗ്രാമപ്രദേശങ്ങളില്‍ വികസനം സുസാധ്യമാക്കാന്‍ പഞ്ചായത്തുകളെ പ്രാപ്തമാക്കുമെന്ന് സമിതി പ്രതിനിധികള്‍ പറഞ്ഞു. ഇതു വികസനത്തെ ത്വരിതപ്പെടുത്തുമെന്നും വിവിധ കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വിശദീകരിച്ചു. ദേശവിരുദ്ധ ശക്തികള്‍ വിദ്യാലയങ്ങള്‍ കത്തിച്ചതിനെ അവര്‍ ശക്തമായി അപലപിച്ചു.
ജമ്മു-കശ്മീരിലെ സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന സമിതി, രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലും പ്രക്രിയയിലുമുള്ള വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതു സമാധാനവും മാന്യമായ ജീവിതവുമാണെന്നു ശ്രീ. ഷാഫിക് മിര്‍ പറഞ്ഞു. സ്ഥാപിത താല്പര്യക്കാര് യുവാക്കളെ ചൂഷണം ചെയ്യുകയും അവരുടെ ഭാവികൊണ്ടു പന്താടുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു-കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വ്യക്തിപരമായി മുന്‍കയ്യെടുക്കണമെന്ന് ശ്രീ. മിര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
സംഘം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി. ജമ്മ-കശ്മീരിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമാണു താന്‍ ഏറ്റവും പ്രാധാന്യം കല്പിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഭൂരിഭാഗം ജനങ്ങളും കഴിയുന്ന ഗ്രാമങ്ങളുടെ വികസനം സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വികാസത്തില്‍ നിര്‍ണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാനുഷികതയാര്‍ന്ന സമീപനത്തിന് ഊന്നല്‍ നല്കി പ്രതികരിച്ച പ്രധാനമന്ത്രി, വികസവും വിശ്വാസവുമായിരിക്കും ജമ്മു-കശ്മീരിനായി കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന വികസനപദ്ധതികളുടെ കേന്ദ്രബിന്ദുവെന്നു സംഘത്തെ അറിയിച്ചു.
Had an extensive interaction with a delegation of All Jammu and Kashmir Panchayat Conference. https://t.co/FLa6Wp2027 pic.twitter.com/uR5BXOC1bg
— Narendra Modi (@narendramodi) November 5, 2016
The delegation shared valuable insights on the situation in J&K, particularly the need for Panchayat & ULB elections in the state.
— Narendra Modi (@narendramodi) November 5, 2016
Members of the delegation were very passionate about progress of J&K and strongly condemned burning of schools by anti-national elements.
— Narendra Modi (@narendramodi) November 5, 2016
Assured the delegation that Centre will do everything possible to ensure aspirations of J&K’s youth are met & the state develops.
— Narendra Modi (@narendramodi) November 5, 2016