Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ ‘നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം’ എന്ന ഭാ​ഗം പ്രധാനമന്ത്രി പങ്കുവെച്ചു


എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ  ‘നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം’ എന്ന ഭാ​ഗം  പങ്കുവെച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് പങ്കുവെയ്ക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

“എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ, ഒരു മന്ത്രമാണ് നിങ്ങളുടെ പരീക്ഷ,നിങ്ങളുടെ രീതികൾ-നിങ്ങളുടേതായ ശൈലി തിരഞ്ഞെടുക്കൂ ’ പ്രധാനമന്ത്രി ഒരു ട്വീറ്റിൽ പറഞ്ഞു.

പരീക്ഷാ പേ ചർച്ച  വരാനിരിക്കെ,  പരീക്ഷയ്ക്കായി എങ്ങനെ തയ്യാറെടുക്കുന്നു എന്നതിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു. അത് തീർച്ചയായും നമ്മുടെ പരീക്ഷാ പോരാളികൾക്ക് പ്രചോദനമാകും.”

 

 

*****

–NS–