പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന വേളയിൽ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലയുമായി കൂടിക്കാഴ്ച്ച നടത്തി. 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ മുഖ്യാതിഥിയായ പ്രസിഡന്റ് ഇർഫാൻ അലി 2023 ജനുവരി 8 മുതൽ 14 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.
ഊർജ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ പരിചരണം , സാങ്കേതിക വിദ്യയും നവീനാശയങ്ങളും, പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും സമഗ്രമായ ചർച്ചകൾ നടത്തി. ഇന്ത്യയിലെയും ഗയാനയിലെയും ജനങ്ങൾ തമ്മിലുള്ള 180 വർഷത്തെ ചരിത്രപരമായ സൗഹൃദം ഇരു നേതാക്കളും അനുസ്മരിക്കുകയും അവ കൂടുതൽ ആഴത്തിലാക്കാൻ സമ്മതിക്കുകയും ചെയ്തു.
പ്രസിഡന്റ് ഇർഫാൻ അലി, രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. 2023 ജനുവരി 10-ന് സമാപന സമ്മേളനത്തിലും , പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കും. ജനുവരി 11-ന് ഇൻഡോറിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023-ലും അദ്ദേഹം പങ്കെടുക്കും.
ഇൻഡോറിന് പുറമെ ഡൽഹി, കാൺപൂർ, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളും പ്രസിഡന്റ് അലി സന്ദർശിക്കും.
–ND–
PM @narendramodi met President @DrMohamedIrfaa1 of Guyana in Indore on the sidelines of the Pravasi Bharatiya Divas.
— PMO India (@PMOIndia) January 9, 2023
They deliberated on ways to further the bilateral cooperation in diverse sectors including energy, healthcare, defence, infrastructure and technology. pic.twitter.com/U2vdqyPQwY
Glad to have met President @DrMohamedIrfaa1 in Indore earlier today. We talked about deepening ties in key sectors like health, technology, infrastructure and more.