Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു


ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ജോക്ക-എസ്പ്ലനേഡ് മെട്രോ പദ്ധതിയുടെ (പർപ്പിൾ പാത) ജോക്ക-താരാതല ഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ബോയ്ഞ്ചി – ശക്തിഗഢ് മൂന്നാം പാത, ഡാങ്കുനി – ചന്ദൻപൂർ നാലാംപാത പദ്ധതി, നിംതിത – ന്യൂ ഫർക്ക ഇരട്ടപ്പാത, അംബാടി ഫാലാകാട്ടാ – ന്യൂ മായ്നാഗുഡി – ഗുമാനിഹാട് ഇരട്ടിപ്പിക്കൽ പദ്ധതി എന്നിവയുൾപ്പെടെ നാല് റെയിൽവേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഇന്നു നേരിട്ടെത്താൻ കഴി‌യാത്തതിൽ പ്രധാനമന്ത്രി ക്ഷമ ചോദിച്ചു. ബംഗാളിലെ ഓരോ കണികയിലും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം നിറഞ്ഞിരിക്കുന്നതിനാൽ ബംഗാൾഭൂമികയെ വണങ്ങേണ്ട ദിവസമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. “വന്ദേമാതരമെന്നു വിളിച്ചു തുടങ്ങിയ നാട് ഇന്നു വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫിനും സാക്ഷിയായി”- പ്രധാനമന്ത്രി പറഞ്ഞു. 1943 ഡിസംബർ 30ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ത്രിവർണ പതാക ഉയർത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പാതയൊരുക്കിയതു പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ചരിത്ര ദിനത്തിന്റെ 75-ാം വാർഷികത്തിൽ ആൻഡമാൻ സന്ദർശിച്ചപ്പോൾ ഒരു ദ്വീപിന് നേതാജിയുടെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരു നൽകാൻ അവസരം ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവ‌ിന്റെ ആഘോഷ വേളയിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കാൻ ഇന്ത്യ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഹൗറയിൽ നിന്ന് ന്യൂ ജൽപായ്ഗുഡിയിലേക്ക് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ അതിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന വിവിധ പദ്ധതികൾ പരാമർശിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പൂർത്തീകരണത്തിനായി ഗവണ്മെന്റ് ഏകദേശം 5000 കോടി രൂപ ചെലവഴിക്കുന്നതായി പറഞ്ഞു.

ഗംഗയുടെ ശുചീകരണത്തിനും കുടിവെള്ളത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികൾ പശ്ചിമ ബംഗാളിന് സമർപ്പിക്കാനുള്ള അവസരം വൈകീട്ടോടെ ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളിൽ നമാമി ഗംഗാ പദ്ധതിക്ക് കീഴിൽ 25ലധികം മലിനജല സംസ്കരണ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിൽ 11 പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു. ഏഴെണ്ണം ഇന്ന് പൂർത്തീകരിക്കുകയാണ്. 1500 കോടി രൂപ അടങ്കലുള്ള 5 പുതിയ പദ്ധതികളുടെ പ്രവൃത്തി ഇന്ന് ആരംഭിക്കുന്നു. 600 കോടി രൂപയുടെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ആദിഗംഗ ശുചീകരണ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നദികൾ ശുചീകരിക്കുന്നതിനൊപ്പം, മലിനജലസംസ്കരണത്തിലും കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വൻതോതിൽ ആധുനിക മലിനജല സംസ്കരണ പ്ലാന്റുകൾ സൃഷ്ടിക്കുന്നതിലേക്കാണ് ഇതു നയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 10-15 വർഷത്തെ ആവശ്യകതകൾ കണക്കിലെടുത്താണ് ഇക്കാര്യങ്ങൾ നടപ്പാക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ പരിഷ്കരണങ്ങളെയും വികസനത്തെയും രാജ്യത്തിന്റെ വികസനവുമായി പ്രധാനമന്ത്രി കൂട്ടിയിണക്കി. അതുകൊണ്ടാണ് ആധുനിക റെയിൽവേ അടിസ്ഥാനസൗകര്യങ്ങളിൽ കേന്ദ്രഗവണ്മെന്റ് റെക്കോർഡ് നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ പരിവർത്തനത്തിനായി രാജ്യവ്യാപക ക്യാമ്പയിൻ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത്, തേജസ് ഹം സഫർ, വിസ്റ്റാഡോം കോച്ചുകൾ, ന്യൂ ജൽപായ്ഗുഡി ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, റെയിൽവേ പാതകളുടെ ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവ ഈ നവീകരണത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികളായി കിഴക്കൻ-പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴികൾ അദ്ദേഹം പരാമർശിച്ചു. റെയിൽവേ സുരക്ഷ, ശുചിത്വം, ഏകോപനം, കാര്യക്ഷമത, സമയനിഷ്ഠ, സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ കൈവരിച്ച മുന്നേറ്റങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ ആധുനികതയുടെ അടിത്തറയിലാണ് പ്രവർത്തിച്ചതെന്നും വരും വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പുതിയ യാത്ര ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ ആദ്യ 70 വർഷങ്ങളിൽ 20,000 റൂട്ട് കിലോമീറ്റർ റെയിൽ പാതകൾ വൈദ്യുതീകരിച്ചിടത്ത്, 2014 മുതൽ 32,000-ലധികം റൂട്ട് കിലോമീറ്ററുകൾ വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. മെട്രോ റെയിൽ സംവിധാനം ഇന്ന് ഇന്ത്യയുടെ വേഗതയുടെയും വളർച്ചയുടെയും ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “2014-ന് മുമ്പ് 250 കിലോമീറ്ററിൽ താഴെയായിരുന്നു മെട്രോ ശൃംഖല. ഡൽഹി-രാജ്യതലസ്ഥാനമേഖലയിലായ‌ിരുന്നു ഇതിൽ ഏറിയ പങ്കും. കഴിഞ്ഞ 7-8 വർഷത്തിനിടെ മെട്രോ 2 ഡസനിലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ ഏകദേശം 800 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ട്രാക്കുകളിൽ മെട്രോ ഓടുന്നു. 1000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ പാതകളിൽ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്”- അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ഇന്ത്യ നേരിട്ടിരുന്ന വെല്ലുവിളികൾ പരാമർശിച്ച്, ഇന്ത്യയുടെ വികസനത്തെ അത് വളരെ പ്രതികൂലമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാന വെല്ലുവിളികളിലൊന്നിലേക്ക് വെളിച്ചം വീശി, രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ ഗതാഗത ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി. തൽഫലമായി, ഒരു ഗവണ്മെന്റ് ഏജൻസിക്ക് മറ്റ് ഏജൻസികൾ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇത് രാജ്യത്തെ സത്യസന്ധരായ നികുതിദായകരിൽ നേരിട്ട് സ്വാധീനം ചെലുത്തി”- അദ്ദേഹം പറഞ്ഞു. അവർ അധ്വാനിച്ചുണ്ടാക്കിയ പണം പാവപ്പെട്ടവർക്കു നൽകുന്നതിനേക്കാൾ, അഴിമതിക്കാരുടെ കീശ നിറയ്ക്കാൻ ഉപയോഗിക്കുമ്പോൾ അതൃപ്തി തോന്നുക സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഏജൻസികളുടെ ഏകോപനത്തിലെ വിടവുകൾ നികത്താനാണ് ഗവണ്മെന്റ് പിഎം ഗതി ശക്തി പദ്ധതിക്കു തുടക്കംകുറിച്ചത്. വിവിധ സംസ്ഥാന ഗവണ്മെന്റുകളാകട്ടെ, നിർമാണ ഏജൻസികളാകട്ടെ, വ്യവസായ വിദഗ്ധരാകട്ടെ, ഇവരെല്ലാം ഗതി ശക്തി പ്ലാറ്റ്‌ഫോമിൽ ഒത്തുചേരുന്നു”- ശ്രീ മോദി പറഞ്ഞു.  പിഎം ഗതി ശക്തി രാജ്യത്തെ വിവിധ ഗതാഗത മാധ്യമങ്ങളെ സംയോജിപ്പിക്കും. മാത്രമല്ല, ബഹുതലപദ്ധതികൾക്കു ഗതിവേഗം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരന്മാർക്ക് തടസ്സങ്ങളില്ലാത്ത സമ്പർക്കസൗകര്യം ഉറപ്പാക്കുന്നതിനായി  പുതിയ വിമാനത്താവളങ്ങൾ, ജലപാതകൾ, തുറമുഖങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

21-ാം നൂറ്റാണ്ടിൽ മുന്നോട്ടുപോകണമെങ്കിൽ രാജ്യത്തിന്റെ സാധ്യതകൾ നാം ശരിയായി വിനിയോഗിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജലപാതകൾ ഉയർത്തിക്കാട്ടി, ഇന്ത്യയിൽ ജോലിക്കും വ്യവസായത്തിനും വിനോദസഞ്ചാരത്തിനും ജലപാതകൾ വൻതോതിൽ ഉപയോഗിച്ചിരുന്നതായും അടിമത്തത്തിന്റെ കാലത്ത് ഇവയെല്ലാം നശിപ്പിക്കപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജലപാതകൾ പുനരുജ്ജീവിപ്പിക്കുന്നതിൽ മുൻ ഗവണ്മെന്റുകൾ പ്രയത്നിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യ അതിന്റെ ജലശക്തി വർധിപ്പിക്കുന്നതി‌നായാണ് ഇന്നു പ്രവർത്തിക്കുന്നത്” – ശ്രീ മോദി പറഞ്ഞു. ഇന്ന് നൂറിലധികം ജലപാതകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യവസായവും വിനോദസഞ്ചാരവും വർധിപ്പിക്കുന്നതിനൊപ്പം നദികളിൽ നൂതന വിനോദസഞ്ചാരക്കപ്പലുകൾ അവതരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രണ്ട് നദികൾക്കിടയിൽ ജലപാതാബന്ധം സ്ഥാപിക്കുന്നതിനായി ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ നടപ്പാക്കുന്ന ഗംഗാ-ബ്രഹ്മപുത്ര പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2023 ജനുവരി 13ന് കാശിയിൽനിന്ന് ബംഗ്ലാദേശ് വഴി ദിബ്രുഗഢിലേക്ക് പുറപ്പെടാനൊരുങ്ങുന്ന വിനോദസഞ്ചാരക്കപ്പലിനെ പരാമർശിച്ച്, 3200 കിലോമീറ്റർ ദൈർഘ്യമുള്ള ആ കപ്പലിലെ യാത്ര ലോകത്തിൽ അത്തരത്തിൽ ആദ്യത്തേതാണെന്നും ഇത് രാജ്യത്തു വളർന്നുവരുന്ന സമുദ്രവിനോദസഞ്ചാരത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പശ്ചിമ ബംഗാളിലെ ജനങ്ങളുടെ നാടിനോടുള്ള സ്നേഹം എടുത്തുപറഞ്ഞ്, ഇന്ത്യയിലെ വിവിധ സാംസ്കാരിക പൈതൃക മേഖലകൾ സന്ദർശിക്കുന്നതിലും അതിൽ നിന്ന് പാഠമുൾക്കൊള്ളുന്നതിലും അവർ കാണിക്കുന്ന ഉത്സാഹത്തെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. “വിനോദസഞ്ചാരത്തിലും ബംഗാൾ ജനത ‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവം പിന്തുടരുന്നു” – അദ്ദേഹം പറഞ്ഞു. “രാജ്യത്തു സമ്പർക്കസൗകര്യങ്ങൾ വർധിക്കുകയും റെയിൽവേ, ജലപാത, ഹൈവേകൾ എന്നിവ കൂടുതൽ പുരോഗമിക്കുകയും ചെയ്യുമ്പോൾ, യാത്രാസൗകര്യങ്ങളും വർധിക്കും. ബംഗാളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകുന്നുണ്ട്”- ശ്രീ മോദി അഭിപ്രായപ്പെട്ടു.
 
“എന്റെ രാജ്യത്തിന്റെ മണ്ണ്, അതിനു മുന്നി‌ൽ ഞാൻ ശിരസ്സ് നമിക്കുന്നു” എന്നർഥംവരുന്ന ഗുരു രവീന്ദ്രനാഥ ടാഗോറിന്റെ ഏതാനും വരികൾ ചൊല്ലിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. ഈ ‘ആസാദി കാ അമൃത് കാലി’ൽ, നമ്മുടെ മാതൃരാജ്യത്തിന് ഏറ്റവും മുൻഗണന നൽകി എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത്. രാജ്യത്തെ ഓരോ പൗരനും രാജ്യസേവനത്തിനായി സ്വയം സമർപ്പിക്കണം”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
 
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഗവർണർ ഡോ. സി വി ആനന്ദ ബോസ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ ജോൺ ബർള, ഡോ. സുഭാഷ് സർക്കാർ, നിസിത് പർമാനിക്, പാർലമെന്റംഗം പ്രസൂൺ ബാനർജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

പശ്ചാത്തലം:

ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന ഏഴാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ഹൗറ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സെമി ഹൈസ്പീഡ് ട്രെയിനിൽ അത്യാധുനിക യാത്രാസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമുള്ള യാത്രയിൽ മാൾഡ ടൗൺ, ബർസോയ്, കിഷൻഗഞ്ച്  സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
 
ജോക്ക-എസ്പ്ളനേഡ് മെട്രോ പദ്ധതിയുടെ (പർപ്പിൾ പാത) ജോക്ക-താരാതല ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജോക്ക, താക്കൂർപുക്കൂർ, സഖേർ ബസാർ, ബെഹാല ചൗരസ്ത, ബെഹാല ബസാർ, താരാതല എന്നിങ്ങനെ 6 സ്റ്റേഷനുകളുള്ള 6.5 കിലോമീറ്റർ ഭാഗം 2475 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. കൊൽക്കത്ത നഗരത്തിന്റെ തെക്കൻ ഭാഗങ്ങളായ സർസുന, ഡാക്ഘർ, മുച്ചിപ്പാഡ, ദക്ഷിണ 24 പർഗാനാസ് എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഈ പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ വലിയ പ്രയോജനം ലഭിക്കും.

നാല് റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 405 കോടി രൂപ ചെലവിൽ വികസിപ്പിച്ച ബോയ്ഞ്ചി – ശക്തിഗഢ് മൂന്നാം പാത; 565 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡാങ്കുനി – ചന്ദൻപൂർ നാലാംപാത പദ്ധതി; 254 കോടി രൂപ ചെലവിൽ വികസിപ്പിച്ച നിംതി‌ത – ന്യൂ ഫർക്ക ഇരട്ടപ്പാത; 1080 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച അംബാടി ഫാലാകാട്ട – ന്യൂ മായ്നാഗുഡി – ഗുമാനിഹാട് ഇരട്ടിപ്പിക്കൽ പദ്ധതി എന്നിവയാണവ. 335 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

Railway and metro projects being launched in West Bengal will improve connectivity and further ‘Ease of Living’ for the people. https://t.co/Z0Hec08qh5

— Narendra Modi (@narendramodi) December 30, 2022

जिस धरती से वंदे मातरम् का जयघोष हुआ, वहां अभी वंदे भारत ट्रेन को हरी झंडी दिखाई गई है। pic.twitter.com/csq3Erl4Hv

— PMO India (@PMOIndia) December 30, 2022

आज 30 दिसंबर की तारीख का भी इतिहास में अपना बहुत महत्व है।

आज के दिन ही नेताजी सुभाष ने अंडमान में तिरंगा फहराकर भारत की आजादी का बिगुल फूंका था। pic.twitter.com/qcJThqzqAy

— PMO India (@PMOIndia) December 30, 2022

नदी की गंदगी को साफ करने के साथ ही केंद्र सरकार Prevention पर बहुत जोर दे रही है। pic.twitter.com/NSCzsL9WBy

— PMO India (@PMOIndia) December 30, 2022

21वीं सदी में भारत के तेज विकास के लिए भारतीय रेलवे का भी तेज विकास, भारतीय रेलवे में तेज सुधार उतना ही जरूरी है। pic.twitter.com/qNISFcs7IL

— PMO India (@PMOIndia) December 30, 2022

आज भारत में भारतीय रेलवे के कायाकल्प का राष्ट्रव्यापी अभियान चल रहा है। pic.twitter.com/4vlWQLwbuU

— PMO India (@PMOIndia) December 30, 2022

भारतीय रेलवे आज एक नई पहचान बना रही है। pic.twitter.com/4EEHQweekl

— PMO India (@PMOIndia) December 30, 2022

आज पूरी दुनिया भारत को बहुत भरोसे से देख रही है।

इस भरोसे को बनाए रखने के लिए हर भारतीय को पूरी शक्ति लगा देनी है। pic.twitter.com/2IlFUHwOCg

— PMO India (@PMOIndia) December 30, 2022

*****

–ND–