Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ പ്രധാനമന്ത്രി .ശ്രീ.  ലീ സിയാൻ ലൂങ്ങുമായി  ഇന്ന് ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ  കൂടിക്കാഴ്ച്ച  നടത്തി.  കഴിഞ്ഞ വർഷം റോമിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ലീയുമായുള്ള കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തവും 2022 സെപ്തംബറിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല റൗണ്ട് ടേബിളിന്റെ ഉദ്ഘാടന സമ്മേളനം ഉൾപ്പെടെയുള്ള ഉന്നതതല മന്ത്രിമാരുടെയും സ്ഥാപനപരവുമായ ഇടപെടലുകളും ഇരു പ്രധാനമന്ത്രിമാരും എടുത്തു പറഞ്ഞു. 

ഫിൻടെക്, പുനരുപയോഗ ഊർജം, നൈപുണ്യ വികസനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്  തുടങ്ങിയ  മേഖലകളിൽ   ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം കൂടുതൽ വിപുലീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഹരിത സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം  ഡിജിറ്റലൈസേഷൻ തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപം നടത്താനും ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈൻ, ആസ്തി പനമാക്കൽ പദ്ധതി , ഗതി ശക്തി പദ്ധതി എന്നിവ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി സിംഗപ്പൂരിനെ ക്ഷണിച്ചു.

സമീപകാല ആഗോള-മേഖലാ  സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൽ  സിംഗപ്പൂരിന്റെ പങ്കിനെയും 2021-2024 വരെയുള്ള ആസിയാൻ-ഇന്ത്യ ബന്ധങ്ങളുടെ കൺട്രി കോ-ഓർഡിനേറ്റർ എന്ന നിലയിലുള്ള പങ്കിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇന്ത്യ-ആസിയാൻ ബഹുമുഖ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ ആഗ്രഹം ഇരു നേതാക്കളും ആവർത്തിച്ചു.

പ്രധാനമന്ത്രി ലീക്ക് ഭാവി ആശംസകൾ അറിയിക്കുകയും അടുത്ത വർഷം നടക്കുന്ന ജി-20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

–ND–