(പ്രാദേശിക ഭാഷയിൽ ആശംസകൾ)
ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ ബിശ്വഭൂഷൻ ജി, മുഖ്യമന്ത്രി ശ്രീ ജഗൻ മോഹൻ റെഡ്ഡി ജി, എന്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികൾ, ആന്ധ്രാപ്രദേശിലെ എന്റെ സഹോദരീ സഹോദരന്മാരേ
ഏതാനും മാസങ്ങൾക്ക് മുമ്പ് വിപ്ലവ വീരുഡു അല്ലൂരി സീതാരാമരാജു ജിയുടെ 125-ാം ജന്മവാർഷിക പരിപാടിയിൽ നിങ്ങൾക്കൊപ്പം പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആന്ധ്രാപ്രദേശിനും വിശാഖപട്ടണത്തിനും വളരെ നിർണായകമായ ഒരു അവസരത്തിലാണ് ഇന്ന് ഒരിക്കൽ കൂടി ഞാൻ ആന്ധ്രാദേശത്ത് വന്നത്. വിശാഖപട്ടണം ഇന്ത്യയിലെ ഒരു പ്രത്യേക നഗരമാണ്. ഇവിടെ എക്കാലവും സമ്പന്നമായ ഒരു വ്യാപാര പാരമ്പര്യമുണ്ട്. പുരാതന ഇന്ത്യയിലെ ഒരു പ്രധാന തുറമുഖമായിരുന്നു വിശാഖപട്ടണം. ഈ തുറമുഖം വഴി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പോലും പശ്ചിമേഷ്യയും റോമും വരെയുള്ള പ്രദേശങ്ങളുമായി വ്യാപാരം നടന്നിരുന്നു. ഇന്നും വിശാഖപട്ടണം ഇന്ത്യയുടെ വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നു.
10,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ആന്ധ്രാ പ്രദേശിന്റെയും വിശാഖപട്ടണത്തിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള മാർഗമായി മാറും. ഈ പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ, ജീവിത സൗകര്യങ്ങൾ, സ്വാശ്രയ ഇന്ത്യ തുടങ്ങി നിരവധി പുതിയ മാനങ്ങൾ തുറക്കുക മാത്രമല്ല, വികസന യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. അതിനായി ആന്ധ്രാപ്രദേശിലെ എല്ലാ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മുൻ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ഗാരുവിനും ശ്രീ ഹരി ബാബുവിനും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ കാണുമ്പോഴെല്ലാം ആന്ധ്രയുടെ വികസനത്തെ കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. ആന്ധ്രയോടുള്ള അവരുടെ സ്നേഹവും സമർപ്പണവും സമാനതകളില്ലാത്തതാണ്.
സുഹൃത്തുക്കളേ
ആന്ധ്രാ പ്രദേശിലെ ജനങ്ങൾക്ക് ഒരു പ്രത്യേക ഗുണമുണ്ട്. അവർ പ്രകൃത്യാ തന്നെ വളരെ സ്നേഹമുള്ളവരും കഠിനാധ്വാനികളുമാണ്. ഇന്ന്, ലോകത്തിന്റെ മിക്കവാറും എല്ലാ കോണുകളിലും, ആന്ധ്രാപ്രദേശിലെ ആളുകൾ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസമോ ബിസിനസ്സോ സാങ്കേതിക വിദ്യയോ മെഡിക്കൽ പ്രൊഫഷനോ ആകട്ടെ, ആന്ധ്രാപ്രദേശിലെ ജനങ്ങൾ എല്ലാ മേഖലകളിലും വേറിട്ട വ്യക്തിത്വം നേടിയിട്ടുണ്ട്. ഈ ഐഡന്റിറ്റി സൃഷ്ടിക്കപ്പെട്ടത് അവരുടെ പ്രൊഫഷണൽ നിലവാരം മാത്രമല്ല, അവരുടെ സൗഹൃദ സ്വഭാവവും കൊണ്ടാണ്. ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ഉന്മേഷദായകവും ചടുലവുമായ വ്യക്തിത്വം എല്ലാവരെയും അവരുടെ ആരാധകരാക്കുന്നു. തെലുങ്ക് സംസാരിക്കുന്ന ആളുകൾ എപ്പോഴും മികവിനായി തിരയുന്നവരാണ്. അവർ എപ്പോഴും നല്ലത് ചെയ്യാൻ ശ്രമിക്കുന്നു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതോ തറക്കല്ലിട്ടതോ ആയ വികസന പദ്ധതികൾ ആന്ധ്രാപ്രദേശിന്റെ പുരോഗതിയുടെ വേഗത വർദ്ധിപ്പിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ ,
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ രാജ്യം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ് ‘ആസാദി കാ അമൃത്കാൽ ‘. വികസനത്തിന്റെ ഈ യാത്ര ബഹുമുഖമാണ്. സാധാരണ പൗരന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്ക ഇതിൽ ഉൾപ്പെടുന്നു. മികച്ച ആധുനിക അടിസ്ഥാന സൗകര്യ വികസനവും ഇതിൽ ഉൾപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടും ഇന്നത്തെ പരിപാടിയിൽ വ്യക്തമായി കാണാം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും സമഗ്രമായ വളർച്ചയും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട്, റെയിൽവേ അല്ലെങ്കിൽ റോഡ് ഗതാഗതം വികസിപ്പിക്കണോ എന്നതുപോലുള്ള ചോദ്യങ്ങളിൽ ഞങ്ങൾ ഒരിക്കലും സമയം പാഴാക്കിയിട്ടില്ല. തുറമുഖങ്ങളിലോ ഹൈവേകളിലോ ശ്രദ്ധ കേന്ദ്രീകരിക്കണോ? അടിസ്ഥാന സൗകര്യങ്ങളുടെ ഈ ഒറ്റപ്പെട്ട വീക്ഷണം മൂലം രാജ്യം വളരെയധികം കഷ്ടത അനുഭവിച്ചിട്ടുണ്ട്. ഇത് വിതരണ ശൃംഖലയെ ബാധിക്കുകയും ലോജിസ്റ്റിക് ചെലവുകൾ വർധിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ ,,
വിതരണ ശൃംഖലയും ലോജിസ്റ്റിക്സും മൾട്ടി മോഡൽ കണക്റ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഞങ്ങൾ പുതിയ സമീപനം സ്വീകരിച്ചത്. വികസനത്തിന്റെ സംയോജിത വീക്ഷണത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് തറക്കല്ലിട്ട സാമ്പത്തിക ഇടനാഴിയിൽ 6 വരി പാതയ്ക്ക് വ്യവസ്ഥയുണ്ട്. തുറമുഖത്തേക്ക് എത്താൻ പ്രത്യേക റോഡും നിർമിക്കും. ഒരു വശത്ത് വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ മനോഹരമാക്കുമ്പോൾ മറുവശത്ത് അത്യാധുനിക ഫിഷിംഗ് ഹാർബർ വികസിപ്പിക്കുന്നു.
സുഹൃത്തുക്കളേ ,
പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ കാരണമാണ് അടിസ്ഥാന സൗകര്യങ്ങളുടെ ഈ സംയോജിത വീക്ഷണം സാധ്യമായത്. ഗതി ശക്തി പദ്ധതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വർധിപ്പിക്കുക മാത്രമല്ല, പദ്ധതികളുടെ ചെലവ് കുറയ്ക്കുകയും ചെയ്തു. മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം എല്ലാ നഗരങ്ങളുടെയും ഭാവിയാണ്, വിശാഖപട്ടണം ഈ ദിശയിൽ ഒരു ചുവടുവെച്ചിട്ടുണ്ട്. ആന്ധ്രയിലെ ജനങ്ങൾ ഈ പദ്ധതികൾക്കായി ഏറെ നാളായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ഇന്ന് കാത്തിരിപ്പിന് വിരാമമാകുമ്പോൾ, വികസനത്തിനായുള്ള ഈ ഓട്ടത്തിൽ ആന്ധ്രാപ്രദേശും അതിന്റെ തീരപ്രദേശങ്ങളും ഒരു പുതിയ കുതിപ്പോടെ മുന്നോട്ട് പോകും.
ഇന്ന് ലോകം മുഴുവൻ വെല്ലുവിളികളുടെ ഒരു പുതിയ യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. ചില രാജ്യങ്ങളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ ചില രാജ്യങ്ങൾ ഊർജ പ്രതിസന്ധി നേരിടുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക വളർച്ച കുറയുന്നതിൽ ആശങ്കാകുലരാണ്. എന്നാൽ എല്ലാത്തിനുമിടയിൽ, ഇന്ത്യ എണ്ണമറ്റ മേഖലകളിൽ വലിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇന്ത്യ വികസനത്തിന്റെ പുതിയ കഥ എഴുതുകയാണ്. നിങ്ങൾ അത് അനുഭവിക്കുമ്പോൾ, ലോകം മുഴുവൻ അത് ശ്രദ്ധയോടെ ശ്രദ്ധിക്കുന്നു.
വിദഗ്ധരും ബുദ്ധിജീവികളും എങ്ങനെയാണ് ഇന്ത്യയെ പുകഴ്ത്തുന്നത് എന്ന് നിങ്ങൾ നിരീക്ഷിച്ചിരിക്കണം. ഇന്ന് ഇന്ത്യ ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. പൗരന്മാരുടെ പ്രതീക്ഷകളും ആവശ്യങ്ങളും മുൻനിർത്തിയാണ് ഇന്ത്യ ഇന്ന് പ്രവർത്തിക്കുന്നത് എന്നതിനാലാണ് ഇത് സാധ്യമായത്. ഞങ്ങൾ എടുക്കുന്ന ഓരോ നയവും ഓരോ തീരുമാനവും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുക എന്ന ഏക ലക്ഷ്യമാണ്. ഇന്ന്, പി എൽ ഐ സ്കീം, ജി എസ ടി ,ഐ ബി സി , നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ, ഗതി ശക്തി തുടങ്ങിയ നയങ്ങൾ കാരണം ഇന്ത്യയിൽ നിക്ഷേപം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളും തുടർച്ചയായി വിപുലീകരിക്കുകയാണ്.
സുഹൃത്തുക്കളേ ,
വികസനത്തിന്റെ ഈ യാത്രയിൽ, മുമ്പ് പാർശ്വവത്കരിക്കപ്പെട്ട രാജ്യത്തിന്റെ ആ മേഖലകളും ഇന്ന് ഉൾപ്പെടുന്നു. ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ പോലും അഭിലാഷ ജില്ലകൾ എന്ന പരിപാടിയിലൂടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര വർഷമായി രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ മൂന്നര വർഷമായി പ്രധാനമന്ത്രി കിസാൻ യോജന വഴി 6,000 രൂപ വീതം ഓരോ വർഷവും കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തുന്നുണ്ട്. അതുപോലെ, സൂര്യോദയ മേഖലകളുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ കാരണം, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഡ്രോണുകൾ മുതൽ ഗെയിമിംഗ് വരെ, ബഹിരാകാശം മുതൽ സ്റ്റാർട്ടപ്പുകൾ വരെ, ഞങ്ങളുടെ നയങ്ങൾ കാരണം എല്ലാ മേഖലയ്ക്കും മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കുന്നു.
സുഹൃത്തുക്കളേ ,
ലക്ഷ്യങ്ങൾ വ്യക്തമാകുമ്പോൾ, അത് ആകാശത്തിന്റെ ഉയരങ്ങളായാലും സമുദ്രത്തിന്റെ ആഴങ്ങളായാലും, ഞങ്ങൾ അവസരങ്ങൾ തേടുകയും അവ വെട്ടിമാറ്റുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ആന്ധ്രയിൽ ആധുനിക സാങ്കേതികവിദ്യയിലൂടെ ആഴത്തിലുള്ള ജല ഊർജ്ജം വേർതിരിച്ചെടുക്കും. ഇന്ന്, നീല സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട അനന്തമായ സാധ്യതകൾ നിറവേറ്റുന്നതിനുള്ള വിപുലമായ ശ്രമങ്ങളും രാജ്യം നടത്തുന്നു. നീല സമ്പദ്വ്യവസ്ഥ ആദ്യമായി രാജ്യത്തിന്റെ അത്തരമൊരു പ്രധാന മുൻഗണനയായി മാറിയിരിക്കുന്നു.
ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പോലുള്ള സൗകര്യങ്ങളും ലഭ്യമാണ്. ഇന്ന് വിശാഖപട്ടണം ഫിഷിംഗ് ഹാർബർ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം എളുപ്പമാക്കും. ദരിദ്രരുടെ ശക്തി വർദ്ധിക്കുകയും അവർക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങൾ ലഭ്യമാകുകയും ചെയ്യുമ്പോൾ, വികസിത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നവും പൂർത്തീകരിക്കപ്പെടും.
സുഹൃത്തുക്കളേ ,
കടൽ നൂറ്റാണ്ടുകളായി ഇന്ത്യയുടെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉറവിടമാണ്, നമ്മുടെ തീരങ്ങൾ ഈ സമൃദ്ധിയുടെ കവാടങ്ങളായി വർത്തിച്ചു. തുറമുഖത്തെ കേന്ദ്രീകരിച്ചുള്ള വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഭാവിയിൽ അവ കൂടുതൽ വിപുലീകരിക്കും. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ഇന്ന് സമഗ്രവികസനമെന്ന ആശയം നടപ്പാക്കുകയാണ്. രാജ്യത്തിന് വേണ്ടിയുള്ള ഈ വികസന പ്രചാരണത്തിൽ ആന്ധ്രപ്രദേശ് നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ ദൃഢനിശ്ചയത്തോടെ, ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!
നിങ്ങളുടെ രണ്ടു കൈകളും ഉയർത്തി എന്നോട് ഉറക്കെ പറയുക –
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
–ND–
Projects pertaining to connectivity, oil and gas sector being launched in Visakhapatnam, will give fillip to Andhra Pradesh's growth. https://t.co/M3XmeKPDkn
— Narendra Modi (@narendramodi) November 12, 2022
The city of Visakhapatnam is very special, says PM @narendramodi. pic.twitter.com/WjfSrhmEFx
— PMO India (@PMOIndia) November 12, 2022
Be it education or entrepreneurship, technology or medical profession, people of Andhra Pradesh have made significant contributions in every field. pic.twitter.com/KsheJiE8D5
— PMO India (@PMOIndia) November 12, 2022
Our vision is of inclusive growth. pic.twitter.com/KHmXpkCGfZ
— PMO India (@PMOIndia) November 12, 2022
We have adopted an integrated approach for infrastructure development. pic.twitter.com/5uJCMUHypb
— PMO India (@PMOIndia) November 12, 2022
PM GatiShakti National Master Plan has accelerated pace of projects. pic.twitter.com/X94tkClGUf
— PMO India (@PMOIndia) November 12, 2022
Our policies and decisions are aimed at improving the quality of life for the countrymen. pic.twitter.com/RiOwkmSTyF
— PMO India (@PMOIndia) November 12, 2022
Today, the country is making efforts on a large scale to realise the infinite possibilities associated with Blue Economy. pic.twitter.com/4nBNxEo8yx
— PMO India (@PMOIndia) November 12, 2022