Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രം സന്ദർശിച്ചു

പ്രധാനമന്ത്രി ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രം  സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മൊധേരയിലുള്ള സൂര്യ ക്ഷേത്രം സന്ദർശിച്ചു.  സൗരോർജ്ജത്താൽ മാത്രം പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൈതൃക സ്ഥലമായി മാറുന്ന സൂര്യ മന്ദിറിലെ ഹെറിറ്റേജ് ലൈറ്റിംഗ് ശ്രീ മോദി ഉദ്ഘാടനം ചെയ്തു. മൊധേര സൂര്യക്ഷേത്രത്തിന്റെ 3 ഡി പ്രൊജക്ഷൻ മാപ്പിംഗും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന്റെ ചരിത്രം വിവരിക്കുന്ന സാംസ്കാരിക പരിപാടിയും  പ്രധാനമന്ത്രി വീക്ഷിച്ചു 

 ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, പാർലമെന്റ് അംഗം ശ്രീ സി ആർ പാട്ടീൽ, ഗുജറാത്ത് ഗവൺമെന്റിലെ മന്ത്രിമാരായ ശ്രീ പൂർണേഷ്ഭായ് മോദി, ശ്രീ അരവിന്ദ് ഭായ് റായിനി എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

ഇന്ന് രാവിലെ ഗുജറാത്തിലെ  മെഹ്‌സാനയിലുള്ള  മൊധേരയിൽ  3900 കോടി രൂപയുടെ വിവിധ  പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി മൊധേരയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ മൊധേരയിലുള്ള മോധേശ്വരി മാതാ ക്ഷേത്രത്തിലും ശ്രീ മോദി ദർശനവും പൂജയും നടത്തി.

–ND–

 

I’d urge you all to visit the Sun Temple at Modhera. It will leave a lasting impact on your mind. The beauty of this place has to be seen to be believed. Earlier this evening inaugurated facilities that will enhance the experience for tourists. pic.twitter.com/QzWJxKA8NT

— Narendra Modi (@narendramodi) October 9, 2022

ॐ मित्राय नमः

ॐ रवये नमः

ॐ सूर्याय नमः

ॐ भानवे नमः pic.twitter.com/nS71ym3WSf

— Narendra Modi (@narendramodi) October 9, 2022

*****