Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇന്ന് സിഖ് പ്രതിനിധി സംഘത്തെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടു

പ്രധാനമന്ത്രി ഇന്ന് സിഖ് പ്രതിനിധി സംഘത്തെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സിഖ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ഗുരുദ്വാര ശ്രീ ബാല സാഹിബ് ജി ‘അഖണ്ഡ് പാത’ സംഘടിപ്പിച്ചിരുന്നു. സെപ്തംബർ 15-ന് ആരംഭിച്ച ‘അഖണ്ഡ പാഠ്’  പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് അവസാനിച്ചു. സിഖ് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിക്കുകയും ഗുരുദ്വാരയിൽ നിന്നുള്ള  പ്രസാദവും അനുഗ്രഹവും നൽകുകയും ചെയ്തു.

കൂടിക്കാഴ്ചയിൽ സിഖ് പ്രതിനിധികൾ പഗഡി കെട്ടിയും സിറോപ സമ്മാനിച്ചും പ്രധാനമന്ത്രിയെ ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘായുസിനും നല്ല ആരോഗ്യത്തിനുമായി ഒരു പ്രാർത്ഥനയും  നടത്തി. സിഖ് സമുദായത്തിന്റെ ബഹുമതിക്കും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നടപ്പാക്കിയ   സംരംഭങ്ങൾക്ക് പ്രതിനിധി സംഘം നന്ദി പറഞ്ഞു. ഡിസംബർ 26 “വീർ ബാൽ ദിവസ്” ആയി പ്രഖ്യാപിക്കുക, കർതാർപൂർ സാഹിബ് ഇടനാഴി വീണ്ടും തുറക്കുക, ഗുരുദ്വാരകൾ നടത്തുന്ന ലംഗറുകളുടെ ജിഎസ്ടി നീക്കം ചെയ്യുക, ഗുരു ഗ്രന്ഥ സാഹിബിന്റെ പകർപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയെന്ന് ഉറപ്പാക്കുക തുടങ്ങി പ്രധാനമന്ത്രി നടത്തിയ നിരവധി ശ്രമങ്ങൾ അവർ വിവരിച്ചു. 

സിഖ് പ്രതിനിധി സംഘത്തിൽ അഖിലേന്ത്യ കേന്ദ്രീയ ഗുരു സിംഗ് സഭയുടെ അധ്യക്ഷൻ ശ്രീ തർവീന്ദർ സിംഗ് മർവ ,  അഖിലേന്ത്യ കേന്ദ്രീയ ഗുരു സിംഗ് സഭയുടെ വർക്കിംഗ് പ്രസിഡന്റ്  ശ്രീ വീർ സിംഗ്,     കേന്ദ്രീയ ഗുരു സിംഗ് സഭയുടെ ഡൽഹി തലവൻ   ശ്രീ നവീൻ സിംഗ് ഭണ്ഡാരി,തിലക് നഗർ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റ്,  ശ്രീ ഹർബൻസ് സിംഗ്,   ഗുരുദ്വാര സിംഗ് സഭയുടെ  തലവൻ ശ്രീ രജീന്ദർ സിംഗ് എന്നിവരും  ഉൾപ്പെട്ടിരുന്നു.

–ND–