Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ കരാഹലിൽ വനിതാ സ്വയംസഹായസംഘങ്ങളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

മധ്യപ്രദേശിലെ കരാഹലിൽ വനിതാ സ്വയംസഹായസംഘങ്ങളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഷിയോപൂരിലെ കരാഹലിൽ സ്വയംസഹായസംഘങ്ങളുടെ സമ്മേളനത്തിൽ പങ്കെടുത്തു. ഈ വേളയിൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജനയ്ക്കുകീഴിൽ പ്രത്യേകശ്രദ്ധവേണ്ടുന്ന അശരണരായ ഗിരിവർഗ വിഭാഗങ്ങൾക്കായുള്ള  (പിവിടിജി) നാലു നൈപുണ്യകേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വയംസഹായ അംഗങ്ങൾക്കുള്ള ബാങ്ക് വായ്പ അനുവദിക്കുന്നതിനുള്ള കത്തു പ്രധാനമന്ത്രി കൈമാറി. ജൽ ജീവൻ ദൗത്യത്തിനുകീഴിലുള്ള കിറ്റുകളും അദ്ദേഹം കൈമാറി. സ്വയംസഹായസംഘങ്ങളിൽ അംഗങ്ങളായ ഒരു ലക്ഷത്തോളം വനിതകൾ ചടങ്ങിൽ പങ്കെടുത്തു. 43 ലക്ഷം വനിതകൾ വിവിധ കേന്ദ്രങ്ങളിൽ ചടങ്ങിന്റെ ഭാഗമായി. 

സമയം അനുവദിക്കുകയാണെങ്കിൽ, തന്റെ ജന്മദിനത്തിൽ അമ്മയിൽനിന്ന് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുമെന്നു സമ്മേളനത്തെ അഭിസംബോധനചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് അമ്മയെ കാണാൻ പോകാൻ കഴിഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിനു ഗിരിവർഗ അമ്മമാരുടെ അനുഗ്രഹം തനിക്കു ലഭിക്കുന്നതിൽ അമ്മ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയുടെ പെൺമക്കളും അമ്മമാരുമാണ് എന്റെ ‘രക്ഷാ കവചം’”- അദ്ദേഹം പറഞ്ഞു. വിശ്വകർമ ജയന്തിദിനത്തിൽ സ്വയംസഹായസംഘങ്ങളുടെ ഇത്രയും വലിയ സമ്മേളനം വളരെ പ്രത്യേകതയുള്ളതാണെന്നും വിശ്വകർമപൂജയോടനുബന്ധിച്ച് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചീറ്റപ്പുലികൾ 75 വർഷത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചെത്തിയതിൽ പ്രധാനമന്ത്രി അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. “ഇവിടെ വരുന്നതിന് മുമ്പ്, കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ തുറന്നുവിടാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.”- ശ്രീ മോദി പറഞ്ഞു. ബഹുമാന്യരായ അത‌‌ിഥി‌കൾ എന്നു ചീറ്റകളെ വിശേഷിപ്പിച്ച അദ്ദേഹം, അവയ്ക്കായി കൈയടിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. “നിങ്ങളിൽ വിശ്വാസമുള്ളതുകൊണ്ടാണു ചീറ്റപ്പുലികളെ നിങ്ങളുടെ പക്കൽ നൽകിയത്. എല്ലാ പ്രതികൂല സാഹചര്യങ്ങളും നിങ്ങൾ നേരിടുമെന്ന് എനിക്കുറപ്പുണ്ട്. ചീറ്റകൾക്കു ദോഷം വരാൻ നിങ്ങൾ അനുവദിക്കില്ല. അതുകൊണ്ടാണ് ഇന്ന് ഈ എട്ടു ചീറ്റകളുടെ ചുമതല നിങ്ങളെ ഏൽപ്പിക്കാൻ ഞാൻ വന്നത്.”- പ്രദേശത്തെ ജനങ്ങളോട് അദ്ദേഹം പറഞ്ഞു. ഇന്നു സ്വയംസഹായസംഘങ്ങൾ 10 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതു ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾക്കു പുതിയ ഊർജം നൽകുമെന്നും ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയെയും ഈ നൂറ്റാണ്ടിലെ പുതിയ ഇന്ത്യയെയും വേർതിരിക്കുന്ന ഘടകമായി സ്ത്രീശക്തി മാറിയെന്ന് രാജ്യത്തെ സ്ത്രീപ്രാതിനിധ്യം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “ഇന്നത്തെ പുതിയ ഇന്ത്യയിൽ, സ്ത്രീശക്തിയുടെ പതാക പഞ്ചായത്തുമന്ദിരത്തിൽനിന്നു രാഷ്ട്രപതിഭവനിലേക്കു പറക്കുകയാണ്.”- ശ്രീ മോദി കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ 17,000 സ്ത്രീകൾ പഞ്ചായത്തു ഭരണസമിതികളിലേക്കു തെരഞ്ഞെടുക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. 

സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിന്റെ സുരക്ഷയിലും സ്ത്രീകൾ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. അടുത്തിടെ നടന്ന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിലെ സ്ത്രീകളുടെയും സ്വയംസഹായസംഘങ്ങളുടെയും പങ്കിനെയും കൊറോണ കാലഘട്ടത്തിലെ അവരുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കാലക്രമേണ ‘സ്വയംസഹായസംഘങ്ങൾ’ ‘രാഷ്ട്രസഹായസംഘങ്ങളായി’ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു മേഖലയുടെയും വിജയം സ്ത്രീപ്രാതിനിധ്യത്തിലെ വർധനയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ മാതൃകയുടെ മികച്ച ഉദാഹരണമാണു സ്ത്രീകൾ നേതൃത്വം നൽകുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയം. അതുപോലെ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇന്ത്യയിൽ 7 കോടി കുടുംബങ്ങൾക്കു കുടിവെള്ള പൈപ്പ് കണക്ഷനുകൾ ലഭിച്ചു, അതിൽ 40 ലക്ഷം കുടുംബങ്ങൾ മധ്യപ്രദേശിലാണ്. ഈ വിജയത്തിന് രാജ്യത്തെ സ്ത്രീകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ 8 വർഷത്തിനിടെ സ്വയംസഹായസംഘങ്ങളെ ശാക്തീകരിക്കാൻ ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് രാജ്യത്തുടനീളമുള്ള 8 കോടിയിലധികം സഹോദരിമാർ ഈ ക്യാമ്പയിനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഗ്രാമീണ കുടുംബങ്ങളിൽ നിന്നും ഒരു സഹോദരിയെങ്കിലും ഈ ക്യാമ്പയിനിൽ ചേരണം എന്നതാണു ഞങ്ങളുടെ ലക്ഷ്യം.”- ശ്രീ മോദി അഭിപ്രായപ്പെട്ടു. 

‘ഒരു ജില്ല, ഒരുൽപ്പന്നം’ പദ്ധതിയെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, എല്ലാ ജില്ലകളിൽനിന്നും പ്രാദേശിക ഉൽപ്പന്നങ്ങൾ വലിയ വിപണികളിലേക്ക് എത്തിക്കാനുള്ള ശ്രമമാണിതെന്നു പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വനിതാസംരംഭകർക്കു പുതിയ സാധ്യതകൾ സൃഷ്ടിക്കാൻ ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുകയാണെന്നു ശ്രീ മോദി പറഞ്ഞു. സ്വയംസഹായസംഘങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി പ്രത്യേകം സൃഷ്ടിച്ച വിപണികളിൽ 500 കോടിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി വൻ ധൻ യോജന, പ്രധാനമന്ത്രി കൗശൽ വികാസ് യോജന എന്നിവയുടെ നേട്ടങ്ങളും സ്ത്രീകളിലേക്കെത്തുന്നുണ്ട്. ജിഇഎം പോർട്ടലിൽ സ്വയംസഹായസംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള ‘സരസ്’ എന്ന ഇടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 

ഐക്യരാഷ്ട്രസഭയെ സമീപിച്ച്, 2023നെ അന്താരാഷ്ട്രതലത്തിൽ നാടൻ ധാന്യങ്ങളുടെ വർഷമായി ആചരിക്കുന്നതിനായി പ്രഖ്യാപനം നടത്താൻ ഇന്ത്യ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തു സെപ്തംബർ പോഷകാഹാരമാസമായി ആഘോഷിക്കുന്ന കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. നാടൻ ധാന്യങ്ങൾ ഉപയോഗിച്ചു തയ്യാറാക്കിയ ഒരിനമെങ്കിലും വിദേശത്തുള്ള പ്രമുഖരെ സന്ദർശിക്കുന്നവേളയിൽ ഭക്ഷണവിവരപ്പട്ടികയ‌ിൽ ഉൾപ്പെടുത്തുമെന്നു താൻ ഉറപ്പുനൽകുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

2014 മുതൽ ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾ അനുസ്മരിച്ച്,  സ്ത്രീകളുടെ അന്തസുയർത്തുന്നതിനും അവർ അനുദിനം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി രാജ്യം പതിവായി പ്രവർത്തിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കക്കൂസുകളുടെ അഭാവത്താലും അടുക്കളയിലെ വിറകിൽനിന്നുയരുന്ന പുകയാലുണ്ടാകുന്ന പ്രശ്നങ്ങളാലും സ്ത്രീകൾ കടുത്ത ബുദ്ധിമുട്ടു നേരിട്ടതു ശ്രീ മോദി അനുസ്മരിച്ചു. രാജ്യത്ത് 11 കോടിയിലധികം കക്കൂസുകൾ നിർമിക്കുകയും 9 കോടിയിലധികം കുടുംബങ്ങൾക്കു പാചകവാതക കണക്ഷനുകൾ നൽകുകയും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ താമസിക്കുന്ന കോടിക്കണക്കിനു കുടുംബങ്ങൾക്കു പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുകയും ചെയ്തുകൊണ്ട് അവരുടെ ജീവിതം സുഗമമാക്കിയതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. മാതൃവന്ദന യോജനയ്ക്കുകീഴിൽ 11,000 കോടിരൂപ ഗർഭിണികളുടെ അക്കൗണ്ടിലേക്കു നേരിട്ടു കൈമാറിയതായി അദ്ദേഹം അറിയിച്ചു. പദ്ധതിപ്രകാരം മധ്യപ്രദേശിലെ അമ്മമാർക്ക് 1300 കോടി രൂപ ലഭിച്ചു. കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളുടെ പങ്കു വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൻധൻ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചു സംസാരിക്കവെ, രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു മാധ്യമമായി ഇതു മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊറോണക്കാലത്ത്, സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു സുരക്ഷിതമായും നേരിട്ടും പണം കൈമാറാൻ ഗവണ്മെന്റിനെ പ്രാപ്തമാക്കിയതു ജൻധൻ ബാങ്ക് അക്കൗണ്ടുകളുടെ ശക്തിയാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. “ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ ലഭിക്കുന്ന വീടുകളിൽ സ്ത്രീകളുടെ പേരുകൾ ചേർത്തിട്ടുണ്ട്. രാജ്യത്തെ 2 കോടിയിലധികം സ്ത്രീകളെ വീട്ടുടമസ്ഥരാക്കാൻ നമ്മുടെ ഗവണ്മെന്റിനു കഴിഞ്ഞു. മുദ്ര പദ്ധതിക്കുകീഴിൽ, രാജ്യത്തുടനീളമുള്ള ചെറുകിട വ്യവസായങ്ങൾക്കും മറ്റു വ്യവസായങ്ങൾക്കുമായി ഇതുവരെ 19 ലക്ഷം കോടി രൂപ വായ്പ നൽകി. ഇതിൽ 70 ശതമാനവും വനിതാസംരംഭകർക്കാണു ലഭിച്ചത്. ഗവണ്മെന്റിന്റെ ഇത്തരം ശ്രമങ്ങൾ ഇന്നു കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിൽ സ്ത്രീകളുടെ പങ്കു വർധിപ്പിക്കാൻ ഇടയാക്കിയതിൽ എനിക്കു സന്തോഷമുണ്ട്.”- അദ്ദേഹം പറഞ്ഞു. 

സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം അവരെ സമൂഹത്തിൽ തുല്യമായി ശാക്തീകരിക്കുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പെൺമക്കൾ ഇപ്പോൾ സൈനികവിദ്യാലയങ്ങളിൽ ചേരുന്നതും പൊലീസ് കമാൻഡോകളാകുന്നതും സൈന്യത്തിൽ ചേരുന്നതും എങ്ങനെയെന്ന് അടിവരയിട്ടുപറഞ്ഞ പ്രധാനമന്ത്രി, അടഞ്ഞ വാതിലുകൾ തുറന്ന് അവർക്കു പുതിയ അവസരങ്ങൾ സൃഷ്ടിച്ചതിനു ഗവൺമെന്റിനെ പ്രശംസിച്ചു. കഴിഞ്ഞ 8 വർഷത്തിനിടെ എല്ലാ മേഖലയിലും ഉണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളിലേക്ക് ഏവരുടെയും ശ്രദ്ധയാകർഷിച്ച പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള പൊലീസ് സേനയിലെ സ്ത്രീകളുടെ എണ്ണം ഒരുലക്ഷത്തിൽനിന്ന് 2 ലക്ഷത്തിലേറെ എന്ന നിലയിൽ ഇരട്ടിയായെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ അഭിമാനമുണ്ടെന്നു പറഞ്ഞു. നമ്മുടെ 35,000ത്തിലധികം പെൺമക്കൾ ഇപ്പോൾ കേന്ദ്രസേനയുടെ ഭാഗമാണെന്നും രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഈ സംഖ്യ 8 വർഷം മുമ്പുള്ളതിന്റെ ഇരട്ടിയാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “നിങ്ങളുടെ ശക്തിയിൽ എനിക്കു പൂർണവിശ്വാസമുണ്ട്. കൂട്ടായ പരിശ്രമങ്ങളിലൂടെ മികച്ച സമൂഹവും ശക്തമായ രാഷ്ട്രവും ഉണ്ടാക്കുന്നതിൽ നാം തീർച്ചയായും വിജയിക്കും.”- അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ, ഡോ. വീരേന്ദ്ര കുമാർ, കേന്ദ്രസഹമന്ത്രിമാരായ ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം 

ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവനദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പിന്തുണയ്ക്കുന്ന ആയിരക്കണക്കിനു വനിതാ സ്വയംസഹായസംഘാംഗങ്ങളും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. 

പരിപാടിയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴിലുള്ള പ്രത്യേകമായി ദുര്‍ബലരായ ഗോത്രവിഭാഗങ്ങള്‍ക്കുള്ള (പിവിടിജി) നാലു നൈപുണ്യകേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

ഗ്രാമീണമേഖലകളിലെ പാവപ്പെട്ട കുടുംബങ്ങളെ ഘട്ടംഘട്ടമായി സ്വയംസഹായസംഘങ്ങളാക്കി മാറ്റി, അവരുടെ ഉപജീവനമാർഗങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും അവരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനും, ദീര്‍ഘകാല പിന്തുണ നല്‍കുന്നതിനാണു ഡി‌എവൈ-എന്‍ആര്‍എല്‍എം  ലക്ഷ്യമിടുന്നത്. ഗാര്‍ഹികപീഡനം, സ്ത്രീകളുടെ വിദ്യാഭ്യാസം, ലിംഗസംബന്ധമായ മറ്റ് ആശങ്കകള്‍, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലൂടെയും പെരുമാറ്റത്തില്‍ മാറ്റംവരുത്തുന്ന ആശയവിനിമയത്തിലൂടെയും, വനിതാ സ്വയംസഹായാംഗങ്ങളെ ശാക്തീകരിക്കുന്നതിനാണു ദൗത്യം പ്രവര്‍ത്തിക്കുന്നത്.

–ND–

 

मध्य प्रदेश के श्योपुर में ‘स्वयं सहायता समूह सम्मेलन’ में लोगों के स्नेह से अभिभूत हूं। https://t.co/SrCMkZWKJn

— Narendra Modi (@narendramodi) September 17, 2022

विश्वकर्मा जयंती पर स्वयं सहायता समूहों का इतना बड़ा सम्मेलन, अपने आप में बहुत विशेष है।

मैं आप सभी को, सभी देशवासियों को विश्वकर्मा पूजा की भी शुभकामनाएं देता हूं: PM @narendramodi in Sheopur, Madhya Pradesh

— PMO India (@PMOIndia) September 17, 2022

मुझे आज इस बात की भी खुशी है कि भारत की धरती पर अब 75 साल बाद चीता फिर से लौट आया है।

अब से कुछ देर पहले मुझे कुनो नेशनल पार्क में चीतों को छोड़ने का सौभाग्य मिला: PM @narendramodi

— PMO India (@PMOIndia) September 17, 2022

पिछली शताब्दी के भारत और इस शताब्दी के नए भारत में एक बहुत बड़ा अंतर हमारी नारी शक्ति के प्रतिनिधित्व के रूप में आया है।

आज के नए भारत में पंचायत भवन से लेकर राष्ट्रपति भवन तक नारीशक्ति का परचम लहरा रहा है: PM @narendramodi

— PMO India (@PMOIndia) September 17, 2022

जिस भी सेक्टर में महिलाओं का प्रतिनिधित्व बढ़ा है, उस क्षेत्र में, उस कार्य में सफलता अपने आप तय हो जाती है।

स्वच्छ भारत अभियान की सफलता इसका बेहतरीन उदाहरण है, जिसको महिलाओं ने नेतृत्व दिया है: PM @narendramodi

— PMO India (@PMOIndia) September 17, 2022

पिछले 8 वर्षों में स्वयं सहायता समूहों को सशक्त बनाने में हमने हर प्रकार से मदद की है।

आज पूरे देश में 8 करोड़ से अधिक बहनें इस अभियान से जुड़ी हैं।

हमारा लक्ष्य है कि हर ग्रामीण परिवार से कम से कम एक बहन इस अभियान से जुड़े: PM @narendramodi

— PMO India (@PMOIndia) September 17, 2022

गांव की अर्थव्यवस्था में, महिला उद्यमियों को आगे बढ़ाने के लिए, उनके लिए नई संभावनाएं बनाने के लिए हमारी सरकार निरंतर काम कर रही है।

‘वन डिस्ट्रिक्ट, वन प्रोडक्ट’ के माध्यम से हम हर जिले के लोकल उत्पादों को बड़े बाज़ारों तक पहुंचाने का प्रयास कर रहे हैं: PM @narendramodi

— PMO India (@PMOIndia) September 17, 2022

सितंबर का ये महीना देश में पोषण माह के रूप में मनाया जा रहा है।

भारत की कोशिशों से संयुक्त राष्ट्र ने वर्ष 2023 को अंतर्राष्ट्रीय स्तर पर मोटे अन्नाज के वर्ष के रूप में मनाने की घोषणा की है: PM @narendramodi

— PMO India (@PMOIndia) September 17, 2022

2014 के बाद से ही देश, महिलाओं की गरिमा बढ़ाने, महिलाओं के सामने आने वाली चुनौतियों के समाधान में जुटा हुआ है।

शौचालय के अभाव में जो दिक्कतें आती थीं, रसोई में लकड़ी के धुएं से जो तकलीफ होती थी, वो आप अच्छी तरह जानती हैं: PM @narendramodi

— PMO India (@PMOIndia) September 17, 2022

देश में 11 करोड़ से ज्यादा शौचालय बनाकर, 9 करोड़ से ज्यादा उज्जवला के गैस कनेक्शन देकर और करोड़ों परिवारों में नल से जल देकर, आपका जीवन आसान बनाया है: PM @narendramodi

— PMO India (@PMOIndia) September 17, 2022

महिलाओं का आर्थिक सशक्तिकरण उन्हें समाज में भी उतना ही सशक्त करता है।

हमारी सरकार ने बेटियों के लिए बंद दरवाजे को खोल दिया है।

बेटियां अब सैनिक स्कूलों में भी दाखिला ले रही हैं, पुलिस कमांडो भी बन रही हैं और फौज में भी भर्ती हो रही हैं: PM

— PMO India (@PMOIndia) September 17, 2022

*****