Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി

ഷാങ്ഹായി സഹകരണ സംഘടന  (എസ്.സി.ഒ) ഉച്ചകോടിക്കിടെ  തുര്‍ക്കി പ്രസിഡന്റ്  റെജപ് തയ്യിപ് എര്‍ദ്വാനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി


എസ്.സി.ഒ ഉച്ചകോടിയ്ക്കിീടയില്‍ 2022 സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  തുര്‍ക്കിപ്രസിഡന്റ്  റെജപ് തയ്യിപ് എര്‍ദ്വാനുമായി കൂടിക്കാഴ്ച നടത്തി.

ഇരു നേതാക്കളും ഇന്ത്യ-തുര്‍ക്കി ബന്ധം അവലോകനം ചെയ്തു. സാമ്പത്തിക ബന്ധങ്ങളില്‍, പ്രത്യേകിച്ച് ഉഭയകക്ഷി വ്യാപാരത്തില്‍ സമീപ വര്‍ഷങ്ങളിലെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടികൊണ്ട്, സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ അവര്‍ അംഗീകരിച്ചു.

ഇരു നേതാക്കളും പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറി. ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ മാത്രമല്ല, മേഖലയുടെ നേട്ടത്തിനും വേണ്ടി സ്ഥിരമായ ബന്ധം തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു.

–ND–