Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി.

ഉറ്റതും  അതുല്യവുമായ ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ ആശയങ്ങളെക്കുറിച്ച് ഇരുവരും  ചർച്ച ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നതിൽ ഭൂട്ടാനിൽ  തുടർച്ചയായി  വന്ന രാജാക്കന്മാരുടെ  മാർഗദർശന ദർശനത്തോടുള്ള തന്റെ അഭിനന്ദനവും ശ്രീ മോദി അറിയിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

 “ഭൂട്ടാൻ രാജാവുമായി ഊഷ്മളമായ കൂടിക്കാഴ്ച നടത്തി. അടുത്തതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ ഭൂട്ടാനിൽ  തുടർച്ചയായി  വന്ന രാജാക്കന്മാർ  നൽകിയ മാർഗദർശനത്തെ ഞാൻ അഭിനന്ദിച്ചു.”

*******

ND