Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക അധികാരികൾ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

“അഹമ്മദാബാദിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടം ദുഃഖകരമാണ്. ഈ അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരെ  അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാദേശിക അധികാരികൾ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നു: പ്രധാനമന്ത്രി”

***

-ND-