Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുലഗുരു സ്വാമി രാജർഷി മുനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 


ലകുലീഷ് പരമ്പരയിലെ  കുലഗുരു സ്വാമി രാജർഷി മുനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വർഷങ്ങളായി യോഗയ്ക്കുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരേതാത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, വിയോഗത്തിൽ ദുഖിതരായ   അനുയായികൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ലകുലീഷ് പരമ്പരയിലെ  കുലഗുരു സ്വാമി രാജർഷി മുനിയുടെ മരണവാർത്ത ദുഃഖകരമാണ്. യോഗയെ പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും അദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ  ആത്മാവിന്റെ നിത്യ ശാന്തിക്ക് ഹൃദയംഗമമായ പ്രാർത്ഥനകൾ, ദുഃഖിതരായ അനുയായികൾക്ക് അനുശോചനം .”

–ND–

લકુલીશ પરંપરાના કુલગુરુ સ્વામિ રાજર્ષિ મુનિના બ્રહ્મલીન થયાના સમાચાર દુ:ખદ છે. તેઓએ વર્ષો સુધી યોગના સંવર્ધન અને વિકાસનું કાર્ય કર્યું. સદ્ગતના આત્માની શાંતિ માટે અંતરમનથી પ્રાર્થના તથા શોકગ્રસ્ત અનુયાયીઓને સાંત્વના ॥

— Narendra Modi (@narendramodi) August 30, 2022

*****