1. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും അധികാര പരിധിയില്‍ വരുന്ന ഏറെ പരാതികള്‍ പൊതുജനങ്ങളില്‍നിന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതുസേവന വിഭാഗം ബന്ധപ്പെട്ട മന്ത്രാലയത്തിലേക്കും വകുപ്പിലേക്കും സംസ്ഥാന ഗവണ്മെന്റുകളിലേക്കും അയക്കുകയാണു ചെയ്യുക.
2. പരാതി റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ റജിസ്റ്റര്‍ നമ്പര്‍ സഹിതം, ഒരു പ്രതി പരാതിക്കാരനു രേഖപ്പെടുത്തിയ ശേഷമാണു ബന്ധപ്പെട്ട മന്ത്രാലയത്തിലേക്കോ വകുപ്പിലേക്കോ സംസ്ഥാന ഗവണ്മെന്റിലേക്കോ അയക്കുക. അതുപോലെ തന്നെ, പരാതികള്‍ പൊതുസേവന വിഭാഗം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ റജിസ്ട്രേഷന് നമ്പര്‍ എസ്.എം.എസ്. സന്ദേശമായും ഇ-മെയ്ല് വഴിയും പരാതിക്കാരനെ അറിയിക്കും. പരാതിക്കു പരിഹാരം കാണുന്നതിനുള്ള നടപടിക്രമങ്ങള്‍ എവിടെ വരെയെത്തിയെന്ന് ഈ റജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച്at https://pgportal.gov.in/Status/Indexഎന്ന സൈറ്റ് വഴി ഇന്റര്‍നെറ്റിലൂടെ പരാതിക്കാര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും.
3. പ്രധാനമന്ത്രിക്ക് അയച്ച കത്തുകളില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് 011-23386447 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാലും അറിയാന്‍ സാധിക്കും.
4. ഏത് അധികാരിക്കാണോ പരാതി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അയച്ചത് ആ അധികാരിക്കായിരിക്കും പരാതി പരിഹരിക്കുന്നതിനുള്ള ചുമതല. അതുകൊണ്ട് പരാതിക്കാര്‍ തങ്ങളുടെ പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ അറിയാന്‍ ബന്ധപ്പെട്ട മന്ത്രാലയവുമായോ വകുപ്പുമായോ സംസ്ഥാന ഗവണ്മെന്റുമായോ ആണു ബന്ധപ്പെടേണ്ടത്.
5. പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊതുസേവന വിഭാഗത്തില്‍ എഴുത്തുകള്‍ തയ്യാറാക്കുന്നതു പൂര്‍ണമായും കംപ്യൂട്ടറുകളിലാണ്. അല്ലാതെയുള്ള ഫയലിങ് സമ്പ്രദായം നിലവിലില്ല.
6. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്കുന്നവര് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.