ആര്.ടി.ഐ. നിയമ പ്രകാരം ഈ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള ആര്.ടി.ഐ. അപേക്ഷകളും നിയമപ്രകാരമുള്ള ഫീസും സൗത്ത് ബ്ലോക്കിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡാക്ക് യൂണിറ്റാണു സ്വീകരിക്കുക. ലഭിക്കുന്ന ആര്.ടി.ഐ. അപേക്ഷകളില്‍ നടപടി കൈക്കൊള്ളുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ആര്.ടി.ഐ. വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
2. www.rtionline.gov.in എന്ന സൈറ്റിലൂടെ ആര്.ടി.ഐ. അപേക്ഷകള്‍ ഓണ്‍ലൈനായും ഫയല്‍ ചെയ്യാം RTI Online Portal.
3. നിയമപ്രകാരമുള്ള ഫീസ് പണമായും ‘സെക്ഷന്‍ ഓഫീസര്‍, പി.എം.ഒ.’ എന്ന പേരിലെടുത്ത ഐ.പി.ഒ./ഡി.ഡി./ചെക്ക് ആയും ആര്.ടി.ഐ. വിഭാഗം സ്വീകരിക്കും. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് ഓണ്‍ലൈനായി ഫീസടയ്ക്കാം.
4. പ്രധാനമന്ത്രിയുടെ ഓഫീസിലെ ആര്.ടി.ഐ. വിഭാഗം ആര്.ടി.ഐ. അപേക്ഷകളില്‍ കൈക്കൊണ്ട നടപടികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക വഴി അപേക്ഷകരെ സഹായിക്കുന്നു. ആര്.ടി.ഐ. വിഭാഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
വിലാസം: | ആര്.ടി.ഐ. വിങ്, പ്രധാനമന്ത്രിയുടെ ഓഫീസ്, സൗത്ത് ബ്ലോക്ക്, ന്യൂഡെല്‍ഹി- 110011 |
ടെലിഫോണ്‍ നമ്പര്‍: | 011–23382590 |
പ്രവൃത്തിസമയം: | പകല്‍ ഒമ്പതു മണി മുതല്‍ 5.30 വരെ |
സേവനങ്ങള്‍ | എ) പൊതുജനങ്ങളില്‍നിന്നു തപാലില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്ന ആര്.ടി.ഐ. അപേക്ഷകള്‍ സ്വീകരിക്കുന്നു. ബി) ആര്.ടി.ഐ. ആക്റ്റ്, 2005നു വിധേയമായി പണമായും മറ്റു രീതികളിലൂടെയും പണം കൈപ്പറ്റുന്നു. സി) തങ്ങളുടെ അപേക്ഷകളില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുകവഴി അപേക്ഷകരെ സഹായിക്കുന്നു. |
നിരക്കുകള്‍ | അപേക്ഷാ ഫീസ്: 10 രൂപ.ഇതിനു പുറമെയുള്ള ഫീസ്: എ) എ-3 വലിപ്പത്തിലോ അതിലും ചെറുതോ ആയ ഓരോ കടലാസിനും രണ്ടു രൂപ നിരക്കില്‍ ബി) വലിയ പേപ്പറുകളാണെങ്കില് ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള തുക സി) സി.ഡിയുടെയും ഡി.വി.ഡിയുടെയും വില ഡി) രേഖകള്‍ പരിശോധിക്കുന്നത് ഒരു മണിക്കൂര്‍ സൗജന്യമായി ചെയ്യും. തുടര്‍ന്നു ചെലവിടേണ്ടിവരുന്ന മണിക്കൂറുകള്‍ക്ക് അഞ്ചു രൂപ നിരക്കില്‍. ഒരു മണിക്കൂറില്‍ താഴെ വരുന്ന സമയത്തിനും അഞ്ചു രൂപ നല്‍കണം. ഇ) അപേക്ഷകനെ വിവരങ്ങള്‍ അറിയിക്കാന്‍ പോസ്റ്റല്‍ ചാര്‍ജ് 50 രൂപയ്ക്കു മീതെ വരുമെങ്കില്‍ ആ തുക. |
ഫീസ് ഇളവ്: | അപേക്ഷകന് ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ള വ്യക്തിയാണെങ്കില്‍ ഇതു തെളിയിക്കാന്‍ ബന്ധപ്പെട്ട ഗവണ്മെന്റ് നല്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് ഹാജരാക്കുന്നപക്ഷം ഒരു ഫീസും ഈടാക്കുന്നതല്ല. | ആര്.ടി.ഐ. വിങ് |
---|