Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ


ബർമിംഗ്ഹാം  കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് ഗുസ്തി താരം ദിവ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ഇന്ത്യയുടെ ഗുസ്തിക്കാർ മികച്ചവരാണ്, ഇത് കോമൺവെൽത്ത് ഗെയിംസിൽ വ്യക്തമായി പ്രതിഫലിക്കുന്നു. വെങ്കലം നേടിയതിൽ ദിവ്യയെ കുറിച്ച്  അഭിമാനിക്കുന്നു. ഈ നേട്ടം വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കും. അവളുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ.”

–ND–

 

India’s wrestlers are outstanding and this is clearly reflecting in the CWG. Proud of @DivyaWrestler for winning a Bronze. This achievement will be cherished for generations to come. Best wishes for her future endeavours. pic.twitter.com/ougzjDmQF0

— Narendra Modi (@narendramodi) August 5, 2022