1. സ്വമേധയായുള്ള വെളിപ്പെടുത്തല്‍: 2005 ലെ വിവരാവകാശ നിയമത്തിലെ വകുപ്പ് 4 (1) (ബി) ലെ വ്യവസ്ഥകള്‍ പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട എല്ലാ വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി പാലിച്ച് പോരുകയും അവ അതിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . വര്‍ഷത്തില്‍ കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും വിവരങ്ങള്‍ പുതുക്കാറുണ്ട്.ചില വിഭാഗങ്ങളിലെ വിവരങ്ങള്‍ ആവശ്യാനുസരണം അപ്പപ്പോള്‍ പുതുക്കാറുണ്ട്.
2. ചില പ്രത്യേക വ്യക്തിയെ (വ്യക്തികളെ) ബാധിക്കുന്ന തീരുമാനങ്ങളുടെ കാരണങ്ങള്‍ അറിയിക്കല്‍: പൊതുജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ബന്ധപ്പെട്ട ഭരണ മന്ത്രാലയങ്ങളുടെ / വകുപ്പുകളുടെ അധികാര പരിധിയില്‍പ്പെട്ടവയാണ്. മന്ത്രാലയങ്ങള്‍ / വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയെയോ ഒരു വിഭാഗം വ്യക്തികളെയോ ബാധിക്കുന്ന ഭരണപരമോ അര്‍ദ്ധ ജൂഡീഷ്യല്‍ സ്വഭാവമോ ഉള്ളതായ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പൊതുവെ എടുക്കാറില്ല
3. വ്യാപകമായ വിവര വിനിമയം: ജനങ്ങള്‍ക്ക് വ്യാപകമായി വിവരങ്ങള്‍ വിനിമയം ചെയ്യുന്നതിന് ഒട്ടേറെ നടപടികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊണ്ടിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടും.
എ) ബഹുമാനപ്പെട്ട പ്രധാനമന്ത്രി നടത്തുന്ന പ്രസ്ഥാവനകള്‍ വാര്ത്താകുറിപ്പുകളായി വിതരണം ചെയ്യും. വാര്‍ത്താകുറിപ്പുകൾ
(ബി) പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
(സി) സോഷ്യല്‍ മീഡിയയിലെ ആശയവിനിമയങ്ങള്‍: ട്വീറ്റുകള്‍ and ഫെയ്സ്ബുക്ക്
(ഡി) മന് കീ ബാത്ത്
(ഇ) ന്യൂസ് അപ്ഡേറ്റ് (പി.എം.ഒ. വെബ്സൈറ്റില്‍)
(എഫ്) ഗവണ്മെന്റിന്റെ നേട്ടങ്ങളും മന്ത്രിസഭ തീരുമാനങ്ങളും
(ജി) പരിവര്‍ത്തനപ്പെടുന്ന ഇന്ത്യ
4. വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ് : പി.എം.ഒ. വെബ്സൈറ്റ് 10 ഭാഷകളില്‍ ലഭ്യമാണ്.
5. ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്പോഴോ പ്രധാനപ്പെട്ട നയങ്ങള്‍ക്ക് രൂപം നല്കുന്പോഴോ ഉള്ള ബന്ധപ്പെട്ട വസ്തുതകള്‍: ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന സുപ്രധാന നയങ്ങളുടെ രൂപീകരണവും തീരുമാനവും അതാത് ഭരണമന്ത്രാലയങ്ങളുടെ / വകുപ്പുകളുടെ പരിധിയില്‍പ്പെടുന്നതാണ്.