ഗവണ്മെന്റിന്റെ ” അന്ത്യോദയ” വീക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് എല്ലാവര്ക്കും ഡിജിറ്റല്‍ കണക്ടിവിറ്റിയും എല്ലാപേരെയും ഉൾക്കൊള്ളിക്കലും. കഴിഞ്ഞവര്‍ഷം ഇതുവരെ പരിധിയില്‍ എത്തിട്ടില്ലായിരുന്ന 5 സംസ്ഥാനങ്ങളിലെ 44 വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ 7,287 ഗ്രാമങ്ങളില്‍ 4ജി മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി 7,287 കോടി രൂപയുടെ പദ്ധതിക്ക് ഗവണ്മെന്റ് അംഗീകാരം നല്‍കിയിരുന്നു.
2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റ് പദ്ധതികള്‍ പരിപൂര്‍ണ്ണമാക്കുന്നതിന് ആഹ്വാനം നല്‍കിയിരുന്നു. രാജ്യത്തുടനീളം ഗ്രാമങ്ങളില്‍ ഇതുവരെ 4ജി മൊബൈല്‍ സേവനങ്ങള്‍ എത്തിപ്പെട്ടിട്ടില്ലാത്തിടത്ത് അത് പൂരിതമാക്കുന്നതിന് 26,316 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്കി.
വിദൂരവും ദുഷ്കരവുമായ പ്രദേശങ്ങളിലുള്ള 24,680 ഗ്രാമങ്ങളില്‍ പദ്ധതിപ്രകാരം 4ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കും. പുനരധിവാസം, പുതിയ സെറ്റില്‍മെന്റുകള്‍, നിലവിലുള്ള ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 20% അധിക ഗ്രാമങ്ങളെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയും പദ്ധതിയിലുണ്ട്. ഇതുകൂടാതെ, 2ജി/3ജി ബന്ധിപ്പിക്കല്‍ മാത്രമുള്ള 6,279 ഗ്രാമങ്ങളെ 4ജി ലേക്ക് ഉയര്‍ത്തുകയും ചെയ്യും.
ആത്മനിര്‍ഭര്‍ ഭാരതിന്റെ 4ജി സാങ്കേതിക സഞ്ചയം (ടെക്നോളജി സ്റ്റാക്ക്) ഉപയോഗിച്ച് ബി.എസ്.എന്‍.എല്‍ ഈ പദ്ധതി നടപ്പിലാക്കും, ഇതിനുള്ള ധനസഹായം യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ (സാര്‍വത്രിക സേവന ഉത്തരവാദിത ഫണ്ട്) ഫണ്ട് വഴി നല്‍കും. പദ്ധതിച്ചെലവ് രൂപ 26,316 കോടിയില്‍ പദ്ധതിചെലവും (കാപെക്സും) 5 വര്‍ഷത്തെ പ്രവര്‍ത്തന ചെലവും (ഒപെക്സും) ഉള്‍പ്പെടും.
ഇതിനകം തന്നെ ആത്മനിര്‍ഭര്‍ 4 ജി സാങ്കേതിക സഞ്ചയത്തിന്റെ (ടെക്നോളജി സ്റ്റാക്ക) വിന്യാസ പ്രക്രിയയിലാണ് ബി.എസ്.എന്‍.എല്‍ , അതാണ് ഈ പദ്ധതിയിലും വിന്യസിക്കുക.
ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ ലഭ്യമാക്കുക എന്ന ഗവണ്മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. വിവിധ ഇ-ഗവേണന്‍സ് സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍, ടെലി-മെഡിസിന്, ടെലി-വിദ്യാഭ്യാസം തുടങ്ങിയവ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വഴി വിതരണം ചെയ്യുന്നതിനും ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
-ND-
Connectivity brings opportunities, progress and prosperity. Today’s Cabinet decision on enhancing connectivity in uncovered villages is going to transform lives of people in these areas and ensure better service delivery as well. https://t.co/zqVEI9ybFf
— Narendra Modi (@narendramodi) July 27, 2022