Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

200 കോടി വാക്‌സിൻ ഡോസ് കടന്നത്തിന് പൗരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ശാസ്ത്രത്തിൽ ശ്രദ്ധേയമായ വിശ്വാസം പ്രകടിപ്പിക്കുന്നതിനും 200 കോടി കോവിഡ്-19 വാക്‌സിൻ ഡോസുകൾ എന്ന പ്രത്യേക കണക്ക് കടന്നതിനും ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രചാരണപരിപാടിയിലെ  ഡോക്ടർമാർ, നഴ്‌സുമാർ, മുൻനിര പ്രവർത്തകർ, ശാസ്ത്രജ്ഞർ, നവീനാശയക്കാർ , സംരംഭകർ എന്നിവരുടെ മനോഭാവത്തെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
 
കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ പ്രഖ്യാപനത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് :
 
“ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു! 200 കോടി വാക്സിൻ ഡോസുകൾ എന്ന പ്രത്യേക കണക്ക് കടന്നതിന് എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങൾ. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം  അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതിന് സംഭാവന നൽകിയവരെ ഓർത്ത് അഭിമാനിക്കുന്നു. ഇത് കോവിഡ് 19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തി.
 
വാക്‌സിൻ പുറത്തിറക്കിയ കാലത്തുടനീളം, ഇന്ത്യയിലെ ജനങ്ങൾ ശാസ്ത്രത്തിൽ ശ്രദ്ധേയമായ വിശ്വാസം പ്രകടിപ്പിച്ചു. നമ്മുടെ ഡോക്ടർമാർ, നഴ്‌സുമാർ, മുൻനിര തൊഴിലാളികൾ, ശാസ്ത്രജ്ഞർ, നവീനാശയക്കാർ  സംരംഭകർ എന്നിവർ സുരക്ഷിതമായ ഒരു ഭൂമി  ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ ആത്മാവിനെയും നിശ്ചയദാർഢ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു.

*****

-ND-