Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും തമ്മിൽ സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ മാർക്ക് റുട്ടെയുമായി ഫോണിൽ സംസാരിച്ചു.

ജലവിഭവ മേഖലയിൽ  തന്ത്രപരമായ പങ്കാളിത്തം, കാർഷിക രംഗത്തെ സഹകരണം, വളർന്നുവരുന്ന ഹൈടെക്,  മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യ-നെതർലൻഡ്സ് ഉഭയകക്ഷി ബന്ധങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ, ഇൻഡോ-പസഫിക്കിലെ ഏകീകരണവും സഹകരണവും ഉൾപ്പെടെയുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.

പതിവ് ഉന്നത  തല സന്ദർശനങ്ങളും ആശയവിനിമയങ്ങളും കൊണ്ട്, സമീപ വർഷങ്ങളിൽ ഇന്ത്യ-നെതർലാൻഡ്സ് ബന്ധം വളരെയധികം ശക്തി പ്രാപിച്ചു. രണ്ട് പ്രധാനമന്ത്രിമാരും 2021 ഏപ്രിൽ 09-ന് ഒരു വെർച്വൽ ഉച്ചകോടി നടത്തുകയും പതിവായി സംസാരിക്കുകയും ചെയ്തു. വെർച്വൽ ഉച്ചകോടിയിൽ നെതർലാൻഡുമായി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഓൺ വാട്ടർ’ ആരംഭിച്ചു.

ഈ വർഷം ഇന്ത്യയും നെതർലൻഡും സംയുക്തമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. 2022 ഏപ്രിൽ 4 മുതൽ 7 വരെ നെതർലൻഡ്‌സിലേക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക  സന്ദർശനത്തോടൊപ്പമാണ് ഈ പ്രത്യേക നാഴികക്കല്ല് ആഘോഷിച്ചത്.

-ND-