Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 125-ാം ജന്മവാർഷിക ആഘോഷം ആന്ധ്രാപ്രദേശിലെ ഭീമവാരത്ത്‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 125-ാം ജന്മവാർഷിക ആഘോഷം ആന്ധ്രാപ്രദേശിലെ ഭീമവാരത്ത്‌  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 125-ാം ജന്മവാർഷിക ആഘോഷം ആന്ധ്രാപ്രദേശിലെ ഭീമവാരത്ത്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദൻ, മുഖ്യമന്ത്രി ശ്രീ വൈ എസ് ജഗൻ മോഹൻ റെഡ്ഡി, കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇത്രയും സമ്പന്നമായ പൈതൃകമുള്ള ആന്ധ്രാപ്രദേശിന്റെ മഹത്തായ ഭൂമിയെ അഭിവാദ്യം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ്, അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികം, റമ്പാ കലാപത്തിന്റെ 100 വർഷം തുടങ്ങിയ പ്രധാന സംഭവങ്ങളുടെ സംഗമം അദ്ദേഹം ചൂണ്ടിക്കാട്ടി . മഹാനായ “മന്യം വീരുഡു” അല്ലൂരി സീതാരാമ രാജുവിന്റെ സ്മരണയിൽ പ്രധാനമന്ത്രി പ്രണാമം അർപ്പിക്കുകയും രാജ്യത്തിനാകെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മഹാനായ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബാംഗങ്ങളെ കണ്ടതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദിവാസി പരമ്പരയ്ക്കും                                                                                                                   ആന്ധ്രാപ്രദേശിന്റെ പാരമ്പര്യത്തിൽ നിന്ന് ഉയർന്നുവന്ന ‘  സ്വാതന്ത്ര്യ സമര സേനാനിക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

അല്ലൂരി സീതാരാമ രാജു ഗാരുവിന്റെ 125-ാം ജന്മവാർഷികവും റമ്പാ കലാപത്തിന്റെ  100-ാം വാർഷികവും വർഷം മുഴുവൻ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അദ്ദേഹത്തിന്റെ  ജന്മസ്ഥലമായ പാണ്ഡരംഗിയിലെ പുനരുദ്ധാരണം, ചിന്താപ്പള്ളി പോലീസ് സ്റ്റേഷൻ നവീകരണം, മൊഗല്ലുവിൽ അല്ലൂരി ധ്യാന മന്ദിരത്തിന്റെ നിർമ്മാണം, ഈ പ്രവൃത്തികൾ അമൃത് മഹോത്സവത്തിന്റെ ചൈതന്യത്തിന്റെ പ്രതീകങ്ങളാണെന്നും പ്രധാനമന്ത്രി  പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ വീരകൃത്യങ്ങൾ എല്ലാവരെയും ബോധവാന്മാരാക്കാനുള്ള പ്രതിജ്ഞയാണ് ഇന്നത്തെ പരിപാടിയിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യസമരം ഏതാനും വർഷങ്ങളുടെയോ, ഏതാനും പ്രദേശങ്ങളുടെയോ, ഏതാനും ആളുകളുടെയോ മാത്രം ചരിത്രമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ചരിത്രം ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ത്യാഗത്തിന്റെയും സ്ഥൈര്യത്തിന്റെയും നിര്‍ബ്ബന്ധബുദ്ധിയുടെയും  ചരിത്രമാണ്. “നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രം നമ്മുടെ വൈവിധ്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഐക്യത്തിന്റെയും പ്രതീകമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ഗോത്രവർഗ സ്വത്വത്തിന്റെയും വീര്യത്തിന്റെയും ആദർശങ്ങളുടെയും മൂല്യങ്ങളുടെയും പ്രതീകമാണ് അല്ലൂരി സീതാരാമ രാജുവിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, സീതാറാം രാജു ഗാരുവിന്റെ ജനനം മുതൽ ജീവത്യാഗം വരെയുള്ള അദ്ദേഹത്തിന്റെ ജീവിതയാത്ര നമുക്കെല്ലാവർക്കും പ്രചോദനമാണെന്ന് അഭിപ്രായപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും അവരുടെ സന്തോഷത്തിനും ദുഃഖത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. “ഏക ഭാരത് ശ്രേഷ്ഠ ഭാരത” ത്തിന്റെ ആത്മാവിനെയാണ് അല്ലൂരി സീതാരാമ രാജു പ്രതിനിധീകരിക്കുന്നത്, അത് ഐക്യത്തിന്റെ ഒരു നൂലിൽ രാജ്യത്തെ ഒന്നിപ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആത്മീയത അല്ലൂരി സീതാരാമ രാജുവിന് അനുകമ്പയുടെയും ദയയുടെയും ബോധവും ആദിവാസി സമൂഹത്തിന് തിരിച്ചറിയാനുള്ള ബോധവും സമത്വവും അറിവും ധൈര്യവും നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അല്ലൂരി സീതാരാമ രാജുവിന്റെ യുവാക്കളെയും റമ്പാ കലാപത്തിൽ വീരമൃത്യു വരിച്ചവരെയും പരാമർശിച്ച പ്രധാനമന്ത്രി, അവരുടെ ത്യാഗം ഇന്നും രാജ്യത്തിനാകെ ഊർജവും പ്രചോദനവുമാണെന്ന് ഊന്നിപ്പറഞ്ഞു. ‘രാജ്യത്തെ യുവാക്കൾ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി. ഇന്ന്, രാജ്യത്തിന്റെ വികസനത്തിനായി യുവജനങ്ങൾക്ക്‌  മുന്നോട്ട് വരാനുള്ള ഏറ്റവും നല്ല അവസരമാണിത്”, പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, പുതിയ ഇന്ത്യയിൽ പുതിയ അവസരങ്ങളും വഴികളും ചിന്താ പ്രക്രിയകളും സാധ്യതകളും ഇന്ന് ഉണ്ടെന്നും നമ്മുടെ യുവജനങ്ങൾ ഈ സാധ്യതകൾ സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.

വീരന്മാരുടെയും ദേശസ്നേഹികളുടെയും നാടാണ് ആന്ധ്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ രാജ്യത്തിന്റെ പതാക തയ്യാറാക്കിയ പിംഗളി വെങ്കയ്യയെപ്പോലുള്ള സ്വാതന്ത്ര്യ നായകന്മാരുണ്ടായിരുന്നു. കനേഗന്തി ഹനുമന്തു, കണ്ടുകുരി വീരേശലിംഗം പന്തുലു, പോറ്റി ശ്രീരാമുലു തുടങ്ങിയ വീരന്മാരുടെ നാടാണിത്. അമൃത് കാലത്ത്‌  ഈ പോരാളികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കേണ്ടത് ഇന്ന് നമ്മുടെ എല്ലാ നാട്ടുകാരുടെയും ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു. നമ്മുടെ പുതിയ ഇന്ത്യ അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യയായിരിക്കണം. ദരിദ്രർക്കും കർഷകർക്കും തൊഴിലാളികൾക്കും പിന്നാക്കക്കാർക്കും ആദിവാസികൾക്കും എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഒരു ഇന്ത്യ. കഴിഞ്ഞ 8 വർഷമായി രാജ്യത്തെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഗവൺമെന്റ് അക്ഷീണം പ്രയത്നിച്ചതായി പ്രധാനമന്ത്രി പ്രസ്താവിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഗോത്രവർഗങ്ങളുടെ അഭിമാനവും പൈതൃകവും പ്രകടമാക്കാൻ ഗോത്ര മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “അല്ലൂരി സീതാരാമ രാജു സ്മാരക  ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയം” ആന്ധ്രാപ്രദേശിലെ ലംബാസിംഗിയിൽ നിർമ്മിക്കുന്നു. അതുപോലെ നവംബർ 15, ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം രാഷ്ട്രീയ ജനജാതീയ ഗൗരവ് ദിവസ് ആയി നിശ്ചയിച്ചിരിക്കുന്നു. വിദേശ ഭരണാധികാരികൾ ആദിവാസി സമൂഹത്തോട് പരമാവധി അതിക്രമങ്ങൾ നടത്തുകയും അവരുടെ സംസ്കാരം നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്ക്കിൽ ഇന്ത്യ മിഷനിലൂടെ ഗോത്രവർഗ കലകൾക്കും വൈദഗ്ധ്യത്തിനും ഇന്ന് പുതിയൊരു സ്വത്വം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വോക്കൽ ഫോർ ലോക്കൽ’ ആദിവാസി കലാ വൈദഗ്ധ്യം വരുമാന മാർഗമാക്കുന്നു. മുള പോലുള്ള വന ഉൽപന്നങ്ങൾ വെട്ടിമാറ്റുന്നതിൽ നിന്ന് ആദിവാസികളെ തടഞ്ഞ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ ഞങ്ങൾ അവ മാറ്റി വന ഉൽപന്നങ്ങളിൽ അവർക്ക് അവകാശം നൽകി, അദ്ദേഹം പറഞ്ഞു. അതുപോലെ, കുറഞ്ഞ താങ്ങുവില  സംഭരണത്തിനുള്ള വന ഉൽപന്നങ്ങളുടെ എണ്ണം 12 ൽ നിന്ന് 90 ആയി ഉയർന്നു. 3000-ലധികം വൻ ഗൻ  വികാസ് കേന്ദ്രവും 50,000-ലധികം വൻ ഗൻ  സ്വയം സഹായ സംഘങ്ങളും ആദിവാസി ഉൽപന്നങ്ങളെയും കലയെയും ആധുനിക അവസരങ്ങളുമായി ബന്ധിപ്പിക്കുന്നു. അഭിലാഷ ജില്ലകൾ പദ്ധതികൾ ആദിവാസി ജില്ലകൾക്ക് വളരെയധികം പ്രയോജനം ചെയ്യും. വിദ്യാഭ്യാസ രംഗത്ത് 750-ലധികം ഏകലവ്യ മോഡൽ സ്കൂളുകൾ സ്ഥാപിക്കുകയും ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ മാതൃഭാഷയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി പറഞ്ഞു “മന്യം വീരുഡു” അല്ലൂരി സീതാരാമ രാജു, ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിൽ, അത് കാണിച്ചു – ‘ദം ഹേ തോ മുജെ റോക് ലോ’- നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ തടയൂ. ഇന്ന് രാജ്യം  വെല്ലുവിളികൾ  നേരിടുകയാണ്. അതേ ധൈര്യത്തോടെ, 130 കോടി രാജ്യക്കാർ, ഐക്യത്തോടും ശക്തിയോടും കൂടി, ഓരോ വെല്ലുവിളിയും പറയുന്നു – ‘ദം ഹേ തോ ഹമൈൻ റോക് ലോ’, പ്രധാനമന്ത്രി ഉപസംഹരിച്ചു.

ചടങ്ങിന്റെ  പശ്ചാത്തലം

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം നൽകാനും രാജ്യത്തുടനീളമുള്ള ആളുകളെ അവരെ ബോധവത്കരിക്കാനും ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്. ഉദ്യമത്തിന്റെ ഭാഗമായി ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 125-ാം ജന്മവാർഷികാഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭീമവാരത്ത്‌  ഉദ്ഘാടനം ചെയ്തു. 1897 ജൂലൈ 4 ന് ജനിച്ച അല്ലൂരി സീതാരാമ രാജു, കിഴക്കൻഘട്ട മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ പേരിൽ സ്മരിക്കപ്പെടുന്നു. 1922-ൽ ആരംഭിച്ച റമ്പാ കലാപത്തിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. പ്രാദേശിക ജനങ്ങൾ അദ്ദേഹത്തെ “മന്യം വീരുഡു” (കാടുകളുടെ നായകൻ) എന്നാണ് വിളിക്കുന്നത്.

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഗവണ്മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. റമ്പ കലാപത്തിന്റെ 100 വർഷത്തോടനുബന്ധിച്ച്  വിജയനഗരം ജില്ലയിലെ പാന്ദ്രങ്കിയിലുള്ള അല്ലൂരി സീതാരാമ രാജുവിന്റെ ജന്മസ്ഥലവും ചിന്താപ്പള്ളി പോലീസ് സ്റ്റേഷനും ( ഈ പോലീസ് സ്റ്റേഷൻ  ആക്രമണമാണ്  റമ്പ കലാപത്തിന് തുടക്കമിട്ടത് .) പുനഃസ്ഥാപിക്കും. സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതകഥ മ്യൂറൽ പെയിന്റിംഗുകളിലൂടെയും നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള  സംവേദനാത്മക സംവിധാനത്തിലൂടെയും ചിത്രീകരിക്കുന്ന ധ്യാന മുദ്രയിൽ അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമയുള്ള മൊഗല്ലുവിൽ അല്ലൂരി ധ്യാന മന്ദിർ നിർമ്മിക്കുന്നതിനും ഗവണ്മെന്റ് അംഗീകാരം നൽകി.

–ND– 

 

 

Tributes to the great freedom fighter Alluri Sitarama Raju. His indomitable courage inspires every Indian. https://t.co/LtgrhYHKin

— Narendra Modi (@narendramodi) July 4, 2022

आज एक ओर देश आज़ादी के 75 साल का अमृत महोत्सव मना रहा है, तो साथ ही अल्लूरी सीताराम राजू गारू की 125वीं जयंती का अवसर भी है।

संयोग से, इसी समय देश की आज़ादी के लिए हुई ‘रम्पा क्रांति’ के 100 साल भी पूरे हो रहे हैं: PM @narendramodi

— PMO India (@PMOIndia) July 4, 2022

अल्लूरी सीताराम राजू गारू की 125वीं जन्मजयंती और रम्पा क्रांति की 100वीं वर्षगांठ को पूरे वर्ष celebrate किया जाएगा।

पंडरंगी में उनके जन्मस्थान का जीर्णोद्धार, चिंतापल्ली थाने का जीर्णोद्धार, मोगल्लू में अल्लूरी ध्यान मंदिर का निर्माण, ये कार्य हमारी अमृत भावना के प्रतीक हैं: PM

— PMO India (@PMOIndia) July 4, 2022

आजादी का संग्राम केवल कुछ वर्षों का, कुछ इलाकों का, या कुछ लोगों का इतिहास नहीं है।

ये इतिहास, भारत के कोने-कोने और कण-कण के त्याग, तप और बलिदानों का इतिहास है: PM @narendramodi

— PMO India (@PMOIndia) July 4, 2022

सीताराम राजू गारू के जन्म से लेकर उनके बलिदान तक, उनकी जीवन यात्रा हम सभी के लिए प्रेरणा है।

उन्होंने अपना जीवन आदिवासी समाज के अधिकारों के लिए, उनके सुख-दुःख के लिए और देश की आज़ादी के लिए अर्पित कर दिया: PM @narendramodi

— PMO India (@PMOIndia) July 4, 2022

आंध्र प्रदेश वीरों और देशभक्तों की धरती है। यहाँ पिंगली वेंकैया जैसे स्वाधीनता नायक हुये, जिन्होंने देश का झण्डा तैयार किया।

ये कन्नेगंटी हनुमंतु, कन्दुकूरी वीरेसलिंगम पंतुलु और पोट्टी श्रीरामूलु जैसे नायकों की धरती है: PM @narendramodi

— PMO India (@PMOIndia) July 4, 2022

आज अमृतकाल में इन सेनानियों के सपनों को पूरा करने की ज़िम्मेदारी हम सभी देशवासियों की है। हमारा नया भारत इनके सपनों का भारत होना चाहिए।

एक ऐसा भारत- जिसमें गरीब, किसान, मजदूर, पिछड़ा, आदिवासी सबके लिए समान अवसर हों: PM @narendramodi

— PMO India (@PMOIndia) July 4, 2022

आज़ादी के बाद पहली बार, देश में आदिवासी गौरव और विरासत को प्रदर्शित करने के लिए आदिवासी संग्रहालय बनाए जा रहे हैं।

आंध्र प्रदेश के लंबसिंगी में “अल्लूरी सीताराम राजू मेमोरियल जन- जातीय स्वतंत्रता सेनानी संग्रहालय” भी बनाया जा रहा है: PM @narendramodi

— PMO India (@PMOIndia) July 4, 2022

स्किल इंडिया मिशन के जरिए आज आदिवासी कला-कौशल को नई पहचान मिल रही है।

‘वोकल फॉर लोकल’ आदिवासी कला कौशल को आय का साधन बना रहा है।

दशकों पुराने क़ानून जो आदिवासी लोगों को बांस जैसी वन-उपज को काटने से रोकते थे, हमने उन्हें बदलकर वन-उपज पर अधिकार दिये: PM @narendramodi

— PMO India (@PMOIndia) July 4, 2022

“मण्यम वीरुडु” अल्लूरी सीताराम राजू ने, अंग्रेजों से अपने संघर्ष के दौरान दिखाया कि – ‘दम है तो मुझे रोक लो’।

आज देश भी अपने सामने खड़ी चुनौतियों से, कठिनाइयों से इसी साहस के साथ, 130 करोड़ देशवासी, एकता के साथ, सामर्थ्य के साथ हर चुनौती को कह रहे हैं- ‘दम है तो हमें रोक लो’: PM

— PMO India (@PMOIndia) July 4, 2022