Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാളിലെ ലുംബിനിയിൽ എത്തി

പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാളിലെ ലുംബിനിയിൽ എത്തി


ബുദ്ധജയന്തി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഔദ്യോഗിക സന്ദർശനത്തിനായി   ഇന്ന് രാവിലെ നേപ്പാളിലെ ലുംബിനിയിലെത്തി.

ലുംബിനിയിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ, അദ്ദേഹത്തിന്റെ പത്‌നി  ഡോ. അർസു റാണ ദ്യൂബ, നേപ്പാൾ ഗവണ്മെന്റിലെ  നിരവധി മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. 
 
പ്രധാനമന്ത്രിയെന്ന നിലയിൽ, നേപ്പാളിലേക്കുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെയും ലുംബിനിയിലെ ആദ്യത്തെയും സന്ദർശനമാണിത്.

–ND–